ജോസഫിന് പത്ത് സീറ്റുകള്‍, നാല് സീറ്റില്‍ പുതുമുഖങ്ങള്‍, മൂവാറ്റുപുഴയ്ക്ക് പകരം തൃക്കരിപ്പൂര്‍!!
കോട്ടയം: കോണ്‍ഗ്രസിനോട് വിലപേശി പത്ത് സീറ്റുകളില്‍ പോരാട്ടമുറപ്പിച്ച് പിജെ ജോസഫ്. കേരള കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. എല്‍ഡിഎഫിലും യുഡിഎഫിലും ഒരുപോലെ കേരള കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയിരിക്കുകയാണ്. അതേസമയം മൂവാറ്റുപുഴ സീറ്റ് ജോസഫ് ഗ്രൂപ്പില്ലെന്ന് കിട്ടില്ലെന്നും ഉറപ്പായി. പകരം സീറ്റ് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരാണ് ജോസഫ് പക്ഷം മത്സരിക്കുന്ന സീറ്റ്. ഇതോടെ ഒമ്പത് പ്രതീക്ഷിച്ചിരുന്ന ജോസഫിന് പത്ത് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. നാളെ ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.

കോതമംഗലം, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, തൊടുപുഴ, തിരുവല്ല, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട, സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ലഭിക്കുന്നത്. ശക്തമായ സ്വാധീനമുള്ള ഇടുക്കിയില്‍ രണ്ട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും. ജോസഫ് തന്നെയാണ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുക. അതേസമയം ഇനി ഒരു സീറ്റിലാണ് തര്‍ക്കമുള്ളത്. ഏറ്റുമാനൂര്‍ സീറ്റിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇവിടെ ആരാകും സ്ഥാനാര്‍ത്ഥിയെന്നതും സസ്‌പെന്‍സിലാണ് നില്‍ക്കുന്നത്.
ഏറ്റുമാനൂരില്‍ നേരത്തെ ലതികാ സുഭാഷിനെയായിരുന്നു മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കേരള നേതൃത്വം തന്നെ തിരുത്തി. ഇപ്പോള്‍ ജോസഫ് വാഴയ്ക്കന്റെ പേരാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മൂവാറ്റുപുഴ സീറ്റിലേക്ക് മാത്യു കുഴല്‍നാടനും എത്തും. ഇത് വലിയ പൊട്ടിത്തെറിയിലേക്കാണ് നയിക്കാന്‍ പോകുന്നത്. ഏറ്റുമാനൂരില്‍ ലതികയ്ക്ക് വലിയ പിന്തുണയുണ്ട്. നേരത്തെ തന്നെ പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമായിരുന്നു അവര്‍. ഇതിനിടയിലാണ് സീറ്റില്ലെന്ന അവസ്ഥ വന്നത്. അതേസമയം കേരള കോണ്‍ഗ്രസ് രണ്ട് മുന്നണിയിലുമായി വന്‍ നേട്ടം തന്നെ ഇത്തവണ സ്വന്തമാക്കി. 23 സീറ്റുകളാണ് രണ്ട് കേരള കോണ്‍ഗ്രസും കൂടി നേടിയത്.
Recommended Video
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ജോസ് കെ മാണി എല്‍ഡിഎഫില്‍ നിന്ന് 13 സീറ്റ് നേടി വന്‍ നേട്ടമുണ്ടാക്കി. ജോസഫ് അതേ വിലപേശല്‍ നടത്തിയാണ് 10 സീറ്റ് നേടിയത്. ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 15 സീറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. അതേസമയം കൂടുതല്‍ സീറ്റുകളില്‍ മുറുകെ പിടിച്ചത് കൊണ്ട് വിചാരിച്ച സീറ്റുകള്‍ നേടിയെടുക്കാനും ജോസഫിന് സാധിക്കുകയായിരുന്നു. അതേസമയം ഏറെ പ്രതീക്ഷിച്ച മൂവാറ്റുപുഴ സീറ്റിനായി ശ്രമിച്ച ജോസഫിന് വന്‍ അടിയാണ് ലഭിച്ചത്. നാലിടത്ത് പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ വരുമെന്ന് ഉറപ്പായി. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും മത്സരിക്കും. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാര്‍ത്ഥികളാവും.
കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications