Get Updates
Get notified of breaking news, exclusive insights, and must-see stories!

12 സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി, പെരുമ്പാവൂരും പിറവവും കൂടി നേടിയെടുത്ത് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ വന്‍ നേട്ടം സ്വന്തമാക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണിയുടെ ശക്തിയില്‍ എല്‍ഡിഎഫിന് വിശ്വാസമുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇത്. പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ കൂടിയാണ് ജോസിന് വിട്ടുനല്‍കാമെന്ന് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എമ്മിനുള്ള പത്ത് സീറ്റുകളില്‍ ധാരണയായിരുന്നു. ചങ്ങനാശ്ശേരിയുടെ കാര്യത്തിലാണ് തര്‍ക്കമുള്ളത്. അതേസമയം സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ പിറവവും പെരുമ്പാവൂരും വിട്ടുകൊടുക്കുന്നതിനും ധാരണയായിട്ടുണ്ട്. അതേസമയം ചങ്ങനാശ്ശേരി വേണമെന്ന ആവശ്യത്തില്‍ നിന്ന് ജോസ് ഇതോടെ പിന്നോട്ട് പോകും.

1

ചങ്ങനാശ്ശേരി സീറ്റ് തരാനാവില്ലെന്ന നിലപാടായിരുന്നു നേരത്തെ പിണറായി എടുത്തിരുന്നത്. അങ്ങനെയെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കാനാവില്ലെന്ന് കാനം രാജേന്ദ്രനും നിലപാടെടുത്തു. ഇതില്‍ പ്രശ്‌നത്തിലായത് ജോസ് പക്ഷമായിരുന്നു. ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനായി അവര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയതും ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയാണ്. അതേസമയം 12 സീറ്റുകള്‍ പല ജില്ലകളിലായിട്ടാണ് എന്നതും ജോസിനുള്ള നേട്ടമാണ്. കോഴിക്കോടും കണ്ണൂരും ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ജോസ് പക്ഷം മത്സരിക്കുന്നുണ്ട്. എല്‍ഡിഎഫില്‍ ജോസിന്റെ വിശ്വാസ്യത കൂടിയാണ് വര്‍ധിച്ചിരിക്കുന്നത്.

പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍, കുറ്റ്യാടി, റാന്നി സീറ്റുകളും ജോസ് പക്ഷം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം എറണാകുളത്ത് യേശുദാസ് പറപ്പിള്ളിയെ സിപിഎം മത്സരിപ്പിക്കും. സിപിഎം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ ഷാജി ജോര്‍ജിനെ ഇവിടെ പരിഗണിച്ചിരുന്നു. തിരുവനന്തപുരം സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കും. ആന്റണി രാജുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തിനകം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം. എന്നാല്‍ കൃത്യമായ പ്രചാരണങ്ങളിലൂടെ മുന്നോട്ട് പോകാന്‍ സാധിക്കും.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

അതേസയം സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിന് മുമ്പേ കുറച്ച് പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. പൊന്നാനിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മാറ്റരുതെന്നാണ് ആവശ്യം. ടിഎം സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം പി നന്ദകുമാറിനെയാണ്. ഏറനാട്ടില്‍ യു ഷറഫലിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും, അദ്ദേഹത്തിന് വിജയസാധ്യതയില്ലെന്നാണ് ലോക്കല്‍ കമ്മിറ്റികള്‍ ജില്ല നേതൃത്വത്തെ അറിയിച്ചത്. ഹരിപ്പാട് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന് സിപിഐയോട് സിപിഎം നിര്‍ദേശിച്ചിട്ടുണ്ട്. എസ്എന്‍ഡിപിയുടെ എതിര്‍പ്പ് പരിഗണിച്ച് വേണം ഇവിടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടത്.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+