എകെ ശശീന്ദ്രന്‍ എലത്തൂരില്‍ തന്നെ; മൂന്ന് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് എന്‍സിപി, ഇനി തര്‍ക്കമില്ല
കൊച്ചി: എല്‍ഡിഎഫിന്റെ ഭാഗമായുള്ള എന്‍സിപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. കോഴിക്കോട്ടെ എലത്തൂരില്‍ എകെ ശശീന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. ആലപ്പുഴയിലെ കുട്ടനാട്ടില്‍ തോമസ് കെ തോമസ്, മലപ്പുറം കോട്ടയ്ക്കലില്‍ എന്‍എ മുഹമ്മദ് കുട്ടി എന്നിവരും സ്ഥാനാര്‍ഥികളാകും. എലത്തൂരില്‍ ഇനിയും ശശീന്ദ്രന്‍ മല്‍സരിക്കരുത് എന്ന് എന്‍സിപിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഏറെ തര്‍ക്കങ്ങള്‍ക്കും കൈയ്യാങ്കളികള്‍ക്കും ശേഷം ശശീന്ദ്രന്‍ തന്നെ മല്‍സരിക്കട്ടെ എന്ന് തീരുമാനിച്ചു എന്‍സിപി കോഴിക്കോട് ജില്ലാ നേതൃത്വം.

കുട്ടനാട്ടില്‍ മല്‍സരിക്കുന്ന തോമസ് കെ തോമസ് മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ്. തോമസ് ചാണ്ടി അന്തരിച്ച വേളയില്‍ തന്നെ സഹോദരന് സീറ്റ് നല്‍കാന്‍ എന്‍സിപി തീരുമാനിച്ചിരുന്നു. മൂന്ന് സീറ്റിലാണ് എന്‍സിപി ഇത്തവണ മല്‍സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ മല്‍സരിച്ചിരുന്നു. പാലാ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ജയിച്ചിരുന്നു.
എന്നാല്‍ പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത നിലപാടില്‍ പ്രതിഷേധിച്ച് മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. അദ്ദേഹം യുഡിഎഫിന്റെ പിന്തുണയോടെയാണ് ഇത്തവണ പാലായില്‍ മല്‍സരിക്കുന്നത്. സംസ്ഥാന നേതൃത്വം കൈമാറിയ സ്ഥാനാര്‍ഥി പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
അതേസമയം, ജെഡിഎസ് തങ്ങളുടെ നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു മുന്‍ മന്ത്രി ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മല്‍സരിക്കും. കോവളത്ത് നീലലോഹിതദാസ് നാടാര്‍, തിരുവല്ലയില്‍ മാത്യു ടി തോമസ്, ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും മല്‍സരിക്കും. കേരളത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞദിവസം സംസ്ഥാന നേതൃത്വം തയ്യാറാക്കി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയ്ക്ക് അയച്ചിരുന്നു. പട്ടിക ഗൗഡ അംഗീകരിച്ചു.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications