കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് 80 സീറ്റ് നേടും, എന്‍സിപി കിട്ടിയ 3 സീറ്റും നേടും, മുന്നണിക്ക് തിരിച്ചടി ഇക്കാര്യങ്ങളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്ന് എന്‍സിപി. പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുമെന്നാണ് അവരുടെ വിലയിരുത്തല്‍. 80 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നാണ് സംസ്ഥാന നേതൃ യോഗത്തില്‍ വിലയിരുത്തല്‍. അതേസമയം മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു ഭാഗം പോയ ശേഷം എല്‍ഡിഎഫ് നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. എന്‍സിപി കൈവശമുള്ള എല്ലാ സീറ്റിലും വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നേരത്തെ സിപിഎമ്മിനുള്ളില്‍ ബൂത്തില്‍ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്ന് വിലയിരുത്തിയിരുന്നു.

1

എന്‍സിപിയുടെ കണ്ടെത്തല്‍ സിപിഎമ്മിനും കൂടി പ്രതീക്ഷ പകരുന്നതാണ്. എല്‍ഡിഎഫിന് തിരിച്ചടി നല്‍കുന്ന കാര്യങ്ങള്‍ കൂടി എന്‍സിപി പറയുന്നുണ്ട്. ശബരിമല, ആഴക്കടല്‍ മത്സ്യബന്ധനം, സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് എല്‍ഡിഎഫിന് സീറ്റുകള്‍ കുറയ്ക്കാന്‍ ഇടയുള്ള കാര്യങ്ങളായി എന്‍സിപി പറയുന്നത്. ഇതൊക്കെയാണെങ്കിലും എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്നും എന്‍സിപി പറയുന്നു. ശബരിമല വിഷയം വേണ്ടത്ര പ്രചാരണ ഏറ്റില്ലെന്നാണ് സിപിഎം നിലപാട്. അതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചുവെന്നായിരുന്നു വിലയിരുത്തല്‍.

അതേസമയം ശബരിമല വിഷയം പ്രശ്‌നമാണെന്ന് എന്‍സിപി പറയുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ച നിലപാടില്‍ ജനങ്ങള്‍ക്ക് ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായി. ഭരണത്തിന്റെ അവസാന കാലത്തുണ്ടായ മത്സ്യബന്ധന വിവാദവും ചിലയിടങ്ങളില്‍ പ്രതികൂല ഘടകമാവുമെന്ന് എന്‍സിപി പറയുന്നു. കുണ്ടറയില്‍ ഈ വിഷയത്തെ തുടര്‍ന്ന് കനത്ത മത്സരമാണ് മേഴ്‌സിക്കുട്ടിയമ്മ നേരിടുന്നത്. സിപിഎമ്മില്‍ അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി നേരത്തെ കലഹമുണ്ടായിരുന്നു. കുറ്റ്യാടി സീറ്റിലായിരുന്നു ഏറ്റവും പ്രശ്‌നമുണ്ടായത്. ഒടുവില്‍ ജോസ് വിഭാഗം ഈ സീറ്റ് വിട്ടുനല്‍കി മാതൃകയായിരുന്നു. നിലവില്‍ സിപിഎം തന്നെയാണ് ഇവിടെ മത്സരിക്കുന്നത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

അഴിമതി ആരോപണങ്ങള്‍ക്ക് ബലമില്ലെന്ന് എന്‍സിപി പറയുന്നു. അതെല്ലാം രാഷ്ട്രീയ ലക്ഷ്യമാണ്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ അതൊരിക്കലും ബാധിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രീതിയില്‍ മുന്നിലാണെന്ന് എന്‍സിപി വിലയിരുത്തുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിച്ചത് വലിയ നേട്ടമാകും. ക്ഷേമ പെന്‍ഷന്‍, വികസന പ്രവര്‍ത്തനത്തിലെ മികവ് എന്നിവ ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ കാര്യങ്ങളാണ്. അതേസമയം എന്‍സിപി ശക്തമായ നിലയിലാണ്. മത്സരിച്ച മൂന്ന് സീറ്റിലും എന്‍സിപി വിജയിക്കുമെന്നാണ് നേതൃത്വം പറയുന്നു. എലത്തൂര്‍ അടക്കം മത്സരിക്കുന്ന സീറ്റുകളെല്ലാം ജയസാധ്യതയുള്ളവയായിട്ട് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: ncp says ldf will get 80 seats and second chance in power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X