Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധിയെഴുതി കേരളം, സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു, 11 ജില്ലകളില്‍ 70%ന് മേലെ പോളിംഗ്

തിരുവനന്തപുരം: അതിനിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. വൈകിട്ട് 7 മണിക്ക് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് സമയം അവസാനിച്ചു. 7 മണി വരെ ക്യൂവില്‍ ഉളളവര്‍ക്ക് വോട്ട് ചെയ്യാം. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 73.58 ആണ് പോളിംഗ് ശതമാനം.

7631 ശതമാനം ആയിരുന്നു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനം. ഇതുവരെ കോഴിക്കോട് ജില്ലയില്‍ ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 78.14 ശതമാനം ആണ് കോഴിക്കോട്ടെ പോളിംഗ് ശതമാനം. കാസര്‍കോട് ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് മഞ്ചേശ്വരത്താണ്. റെക്കോര്‍ഡ് പോളിംഗ് ആണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 76.61ശതമാനം ആണ് മഞ്ചേശ്വരത്ത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Polling

ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ട ജില്ലയില്‍ ആണ്. 66.94 ശതമാനം ആണ് പത്തനംതിട്ടയിലെ പോളിംഗ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ 70 ശതമാനത്തിന് മുകളിലാണ് പോളിംഗ്.

തിരുവനന്തപുരം- 69.77
കൊല്ലം- 72.66
പത്തനംതിട്ട- 66.94
ആലപ്പുഴ- 74.59
കോട്ടയം- 71.70
ഇടുക്കി- 70.31
എറണാകുളം- 73.80
തൃശൂര്‍- 73.59
പാലക്കാട്- 76.11
മലപ്പുറം- 74.04
കോഴിക്കോട്- 78.14
വയനാട്- 74.68
കണ്ണൂര്‍- 77.68
കാസര്‍കോട്- 74.65

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Heavy polling in last hour of kerala election

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+