Get Updates
Get notified of breaking news, exclusive insights, and must-see stories!

4 ജില്ലയില്‍ സംപൂജ്യരായി കോണ്‍ഗ്ര്; അഞ്ചിടത്ത് ഒന്നിലൊതുങ്ങി, യുഡിഎഫ് രണ്ടിടത്ത് നിലമെച്ചപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ചരിത്രം തിരിത്തുക്കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ഭരണം ലഭിച്ചപ്പോള്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് നേരിടേണ്ടി വന്നത്. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെല്ലാം ഇത്തവണ കുറവുണ്ടായി. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയിച്ച മുസ്ലിം ലീഗിന് ഇത്തവണ 15 ഇടത്താണ് വിജയിക്കാന്‍ കഴിഞ്ഞത്. ആര്‍എസ്പി മത്സരിച്ച അഞ്ചിടത്തും പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഇത്തവണ രണ്ട് ജില്ലയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും നാല് ജില്ലയില്‍ അവര്‍ സംപൂജ്യരായി. അഞ്ചിടത്ത് ഒരു സീറ്റില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.

സംപൂജ്യര്‍

സംപൂജ്യര്‍

കോഴിക്കോട്, കാസര്‍കോട്,ഇടുക്കി, പത്തനംതിട്ട എന്നീ നാല് ജില്ലകളിലാണ് കോണ്‍ഗ്രസിന് ഇത്തവണ എംഎല്‍എമാര്‍ ഇല്ലാത്തത്. കാസര്‍കോട് മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു. ഉദുമയില്‍ മികച്ച പോരാട്ടം എന്ന ധ്വനി ഉണ്ടാക്കിയെങ്കിലും അവസാന നിമിഷം തോറ്റു. കോഴിക്കോട് ജില്ലയിലും ഇത്തവണ നിലം തൊട്ടില്ല.

കൊയിലാണ്ടി, ബേപ്പൂര്‍

കൊയിലാണ്ടി, ബേപ്പൂര്‍

കൊയിലാണ്ടി, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, നാദാപുരം എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. ബാലുശ്ശേരിയില്‍ സിനിമാ തരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു സ്ഥാനാര്‍ത്ഥി. ഒരിടത്തും മികച്ച മത്സരം പോലും കാഴ്ചവെക്കാന്‍ കഴിയാതെ പരാജയപ്പെട്ടു.

കോണ്‍ഗ്രസിന്‍റെ മോഹം

കോണ്‍ഗ്രസിന്‍റെ മോഹം

ഇതോടെ 2001 ന് ശോഷം ജില്ലയില്‍ നിന്നും ഒരു എംഎല്‍എ എന്ന കോണ്‍ഗ്രസിന്‍റെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. ഇടുക്കിയില്‍ മത്സരിച്ച മൂന്ന് സീറ്റുകളിലാണ് പരാജയം. ഉടുമ്പന്‍ചോലയില്‍ എംഎം മണിയോട് 37000 ത്തിലേറെ വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റത്. പിടിക്കുമെന്നുറപ്പിച്ച ദേവികുളത്തും പീരുമേട്ടിലും ജനവിധി അനുകൂലമായില്ല.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

പത്തനംതിട്ട ജില്ലയില്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലും നഷ്ടമായെങ്കിലും കോന്നി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ അതും പോയതോടെ സംപൂജ്യരായി. ഇത്തവണ റാന്നിയിലും അടൂരും ഉള്‍പ്പടെ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും ഒരിടത്തും വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല.

ഒരു സീറ്റില്‍ മാത്രം

ഒരു സീറ്റില്‍ മാത്രം

അഞ്ച് ജില്ലകളിലാണ് കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ മാത്രം വിജയിച്ചത്. മലപ്പുറത്ത് ഉണ്ടായിരുന്ന ഏക സീറ്റായ വണ്ടൂര്‍ നിലനിര്‍ത്തി. പാലക്കാട് രണ്ട് സീറ്റായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പാലക്കാടും തൃത്താലയും. തൃത്താലയില്‍ വിടി ബല്‍റാം തോറ്റതോടെ അത് പാലക്കാട് മാത്രമായി ചുരുങ്ങി.

തൃശൂരില്‍

തൃശൂരില്‍

തൃശൂരില്‍ കഴിഞ്ഞ തവണ 13 ല്‍ ഒരിടത്ത് മാത്രമായിരുന്നു വിജയം. ഇത്തവണയും അതിന് മാറ്റം ഉണ്ടായില്ല. പക്ഷെ ജയിച്ച സീറ്റ് മാറി. കഴിഞ്ഞ തവണ വടക്കാഞ്ചേരിയാണ് വിജയിച്ചതെങ്കിലും ഇത്തവണ അത് ചാലക്കുടിയായി. ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച അരൂര്‍ നഷ്ടമായതോടെ ആലപ്പുഴയിലെ സീറ്റ് നില വീണ്ടും ഒന്നിലേക്ക് ചുരുങ്ങി.

അരുവിക്കരയും തിരുവനന്തപുരവും

അരുവിക്കരയും തിരുവനന്തപുരവും

കനത്ത നഷ്ടം തിരുവനന്തപുരത്താണ്. അരുവിക്കരയും തിരുവനന്തപുരവും നഷ്ടമായതോടെ തലസ്ഥാന ജില്ലയില്‍ കേവലം ഒരു സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. കോവളം സീറ്റ് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. അതേസമയം കഴിഞ്ഞ തവണ സംപൂജ്യരായ കൊല്ലത്ത് രണ്ട് സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് നേട്ടമായി.

നേട്ടം

നേട്ടം


കുണ്ടറയിലും കയ്പമംഗലത്തുമാണ് വിജയം. അധിക സീറ്റ് നേടിയ മറ്റൊരു ഏക ജില്ല വയനാട് ആണ്. ഇവിടെ നിലവിലുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരിക്ക് പുറമെ കല്‍പറ്റ കൂടി പിടിച്ചു. മലപ്പുറത്തും നിലവിലെ സ്ഥിതി തുടരുകയായിരുന്നു. എറണാകുളത്ത് രണ്ട് സിറ്റിങ് സീറ്റ് നഷ്ടമായപ്പോള്‍ രണ്ടെണ്ണം പിടിച്ചെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+