കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ബിജെപിയില്‍ വിഭാഗീയത അതി രൂക്ഷമാണ്. ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ വി മുരളീധരനും കെ സുരേന്ദ്രനും നയിക്കുന്ന ഔദ്യോഗിക വിഭാഗം ശക്തമായി ശ്രമിച്ചിരുന്നു എന്നൊക്കെ ആണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തംവടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്

എന്നാല്‍, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞ ആളാണ് ശോഭ സുരേന്ദ്രന്‍ എന്നും സുരേന്ദ്രന്‍ പറയുന്നത്. ശോഭ സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിശദാംശങ്ങള്‍...

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

മത്സരിക്കാനില്ലെന്ന് പറഞ്ഞ ആള്‍

മത്സരിക്കാനില്ലെന്ന് പറഞ്ഞ ആള്‍

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ ആദ്യമേ പറഞ്ഞിരുന്നു എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഇക്കാര്യം ശോഭ തന്നെ പരസ്യമായി പ്രഖ്യാപിച്ച കാര്യവും ആയിരുന്നു. ശോഭ സുരേന്ദ്രന്‍ മത്സരിക്കണം എന്നതായിരുന്നു തങ്ങളുടെ അഭിപ്രായം എന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക്

താന്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് തങ്ങളോട് പറഞ്ഞത് എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. എന്നാല്‍, ശോഭ സുരേന്ദ്രന് സീറ്റ് നിഷേധിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചു എന്നാണ് ഇപ്പോഴും അവരോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്.

എന്തുകൊണ്ട് ശോഭ മാത്രം

എന്തുകൊണ്ട് ശോഭ മാത്രം

കഴിഞ്ഞ ഒമ്പത് മാസമായി ശോഭ സുരേന്ദ്രന്‍ മാത്രമാണ് കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന പ്രശ്‌നം എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷത്തെ പ്രശ്‌നങ്ങളൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തിലെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തരാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മുരളീധരനെ പ്രതീക്ഷിച്ചു

മുരളീധരനെ പ്രതീക്ഷിച്ചു

വി മുരളീധരന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നും കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പക്ഷേ, അദ്ദേഹം കേന്ദ്രമന്ത്രി ആയതിനാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. കേന്ദ്ര നേതൃത്വമാണ് തീരുമാനിച്ചത്.

എന്തുകൊണ്ട് മുരളീധരന്‍

എന്തുകൊണ്ട് മുരളീധരന്‍

എന്തുകൊണ്ട് വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചു എന്നതിനും സുരേന്ദ്രന്‍ വിശദീകരണം നല്‍കുന്നുണ്ട്. 2016 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അദ്ദേഹം കഴക്കൂട്ട് തന്നെ താമസിച്ച് പ്രചാരണം തുടര്‍ന്നിരുന്നു എന്നതാണ് ന്യായം.

തീരുമാനം വൈകിയത്

തീരുമാനം വൈകിയത്

കഴക്കൂട്ടത്ത് വി മുരളീധരന്‍ മത്സരിക്കണമോ വേണ്ടയോ എന്നതില്‍ കേന്ദ്ര തീരുമാനം വരാന്‍ അല്‍പം കാത്തിരിക്കേണ്ടി വന്നു എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അതിനിടയില്‍ ആണ് പല വാര്‍ത്തകളും വന്നത് എന്നും അദ്ദേഹം പറയുന്നു. ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്ത.

അതേ മണ്ഡലത്തില്‍

അതേ മണ്ഡലത്തില്‍

കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭ സുരേന്ദ്രന്‍ ഏറെ മുമ്പ് തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി കരുക്കള്‍ നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുരളീധരന്‍ ആ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പക്ഷേ, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സീറ്റ് ശോഭ സുരേന്ദ്രന് തന്നെ ലഭിക്കുകയായിരുന്നു.

പരോക്ഷ വിമര്‍ശനം

പരോക്ഷ വിമര്‍ശനം

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുന്നതിലുള്ള പരോക്ഷ വിമര്‍ശനം തന്നെയാണ് കെ സുരേന്ദ്രന്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ ആളാണ് ശോഭ എന്ന് പറയുന്നതിലൂടെ വെളിവാകുന്നത് അത് തന്നെയാണ്. വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കൂടി പറയുമ്പോള്‍ ലക്ഷ്യം പൂര്‍ണമാവുകയും ചെയ്തു.

നേരിട്ടെത്തി റോഡ് ഷോ

നേരിട്ടെത്തി റോഡ് ഷോ

എന്തായാലും കഴക്കൂട്ടത്ത് ഒരു ഭാഗ്യ പരീക്ഷണത്തിന് കെ സുരേന്ദ്രനോ വി മുരളീധരനോ തയ്യാറല്ല. അവിടെ ശോഭയ്ക്ക് തിരിച്ചടിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഔദ്യോഗിക നേതൃത്വത്തിനാകും. അതുകൊണ്ട് തന്നെ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലും കഴക്കൂട്ടത്ത് ശോഭയ്ക്ക് വേണ്ടി റോഡ്‌ഷോ നടത്താന്‍ സുരേന്ദ്രന്‍ എത്തുകയും ചെയ്തു.

 35 സീറ്റ് കിട്ടിയാല്‍

35 സീറ്റ് കിട്ടിയാല്‍

തങ്ങള്‍ക്ക് 35 സീറ്റ് കിട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാദം കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും നല്‍കുന്നില്ല സുരേന്ദ്രന്‍.

നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കടുത്ത മുസ്ലീം വിരുദ്ധതയുമായി ബി. ഗോപാലകൃഷ്ണന്‍ | Oneindia Malayalam

91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗംവന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗം

English summary
Kerala Assembly election 2021: Sobha Surendran preferred Lok Sabha Election - indirect criticism by K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X