വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ച് നിയമസഭ; സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 12ാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭ ചരമോപചാരമർപ്പിച്ചു. വയനാട്ടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രലോകത്തിന്റെയും കേന്ദ്രത്തിന്റെയും സഹായം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് സ്പീക്കർ ആദരാഞ്ജലി അർപ്പിച്ചു. വയനാട് ദുരന്തത്തിൽ ലോകം മുഴുവൻ കേരളത്തിന് ഒപ്പം നിന്നുവെന്നും എ എം ഷംസീർ പറഞ്ഞു. രാത്രിയിലുണ്ടായ ദുരന്തത്തിൽ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയിൽപ്പെട്ടത്, രക്ഷാപ്രവർത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജാതിമത വേർതിരിവില്ലാതെ കേരളമൊന്നാകെ മുന്നിട്ടറങ്ങി.

വയനാട് ദുരന്തത്തിൽ ലോകം മുഴുവൻ കേരളത്തിന് ഒപ്പം നിന്നെന്ന് സ്പീക്കർ എഎം ഷംസീർ അനുസ്മരിച്ചു. രാത്രിയിലുണ്ടായ ദുരന്തത്തിൽ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, ജാതിമത വേർതിരിവില്ലാതെ, കേരളമൊന്നാകെ മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട എല്ലാ ദുരന്തബാധിതരുടേയും ദുഖത്തിൽ നിയമസഭ പങ്കുചേരുന്നുവെന്നും ദുരന്തമേഖലയെ കരകയറ്റാൻ ഊണും ഉറക്കവും ഉപേക്ഷിച്ച പ്രവർത്തിച്ച എല്ലാവർക്കും നിയമസഭ ആദരവ് അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത മഹാ ദുരന്തമാണ് വയനാട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും 41 പേരെ കാണാകാവുകയും ചെയ്തു. 145 വീടുകൾ പൂർണമായും 170 എണ്ണം ഭാഗകമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയം 180 വീടുകൾ ഒഴുകിപ്പോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു ജീവനും കൃഷിയും വളർത്തുമൃഗങ്ങളും അടക്കം കനത്ത നാശനഷ്ടം ഉണ്ടായെന്നും വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നതെന്നും മേപ്പാടിയിലെ ദുരിത ബാധിതർക്ക് സുരക്ഷിതമായ ടൗൺഷിപ്പ് നിർമിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിലും രക്ഷാപ്രാവർത്തനത്തിലും സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നെന്നും ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയാവുന്നത് വരെ ആ പിന്തുണ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications