Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കുകൾ പ്രവർത്തിക്കില്ല: വരുന്ന നാല് ദിവസം അവധി; ഇടപാടുകൾ തടസ്സപ്പെടും

തിരുവനന്തപുരം: നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതു പണിമുടക്കും കാരണമാണ് തീരുമാനം. സാധാരണ നാലാം ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും. ഞായർ പൊതു അവധി. തുടർന്ന് രണ്ട് ദിവസത്തെ അഖിലേന്ത്യ പണിമുടക്ക്. ഈ സാഹചര്യം കണക്കിലെടുത്താണ് ബാങ്കുകൾക്ക് നാല് ദിവസത്തെ അവധി നൽകുന്നത്.

ബുധനാഴ്ച മുതൽ ബാങ്കുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും. അതേസമയം, ബാങ്ക് ജീവനക്കാരുടെ സംഘടനകളും സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക് നടക്കുന്നത്.

bank

മൂന്നു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ അവകാശ പത്രിക ഉടൻ അംഗീകരിക്കുക എന്നിങ്ങിനെ 12 ആവശ്യങ്ങൾ ബാങ്ക് ജീവനക്കാരുടെ സംഘടന ഉന്നയിക്കുന്നുണ്ട്.

ദ്വിദിന ദിവസമാണ് സമരം നടത്തുന്നത്. ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും. കേരളത്തിലെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ സംഘടനകളാണ് ഇത്.

സമരത്തിന് പിന്നാലെ, സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങൾക്ക് തടസ്സം നേരിടും. എന്നാൽ, പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുളള സാധ്യത ഇല്ലെന്നാണ് വിവരം. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്.

അതേസമയം, ദേ​ശീ​യ​ ത​ല​ത്തി​ലെ 20 ഓ​ളം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എന്നാൽ, ബി.​എം.​എ​സ്​ പങ്കെടുക്കില്ല എന്നാണ് വിവരം. 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ കേ​ര​ള​ത്തി​ൽ നിന്നും പ​ണി​മു​ട​ക്കി​നെ പിന്തുണയ്ക്കും. സം​യു​ക്ത​ സ​മി​തി നേ​താ​ക്ക​ളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+