Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ബിസിനസ് സൗഹൃദമാകുന്നു... സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിത്; തുറന്ന് പറഞ്ഞ് ചിറ്റിലപ്പിള്ളി

തൊഴിലാളി യൂണിയനുകള്‍ക്ക് പ്രസക്തിയില്ല എന്ന അഭിപ്രായമില്ല. എന്നാല്‍ അവര്‍ ഉത്തരവാദിത്തോടെ പെരുമാറണം

kc

തിരുവനന്തപുരം: കേരളം കൂടുതല്‍ ബിസിനസ് സൗഹൃദമായിക്കൊണ്ടിരിക്കുകയാണ് എന്ന് വ്യവസായിയും വി ഗാര്‍ഡ് സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഒരു പ്രശ്‌നവുമായി ഒരു മന്ത്രിയെ സമീപിച്ചാല്‍ അത് മനസിലാക്കാന്‍ അവര്‍ ശ്രമിക്കില്ലായിരുന്നു എന്നും ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യാസം വന്നു എന്നും അദ്ദേഹം പറയുന്നു.

നിക്ഷേപകരെ ബൂര്‍ഷ്വാ വര്‍ഗ ശത്രുക്കളായാണ് പണ്ട് നോക്കി കണ്ടിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് മാറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി യൂണിയനുകളില്‍ നിന്ന് തന്റെ തുടക്കകാലത്ത് നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു എന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അക്കാലത്ത് പണിമുടക്കുകള്‍ വളരെ സാധാരണമായിരുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും ബിസിനസിനോട് നിഷേധാത്മക മനോഭാവം പുലര്‍ത്തി എന്നും അദ്ദേഹം പറഞ്ഞു.

സാബു തെലങ്കാനയിലേക്ക് പോയത് കേരളത്തിന് ഗുണമായി

സാബു തെലങ്കാനയിലേക്ക് പോയത് കേരളത്തിന് ഗുണമായി

കിറ്റെക്സ് എം ഡി സാബു എം ജേക്കബ് തന്റെ ബിസിനസ് തെലങ്കാനയിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തത് സര്‍ക്കാരിനെ കൂടുതല്‍ ജാഗരൂകരാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് ഇത് സഹായിച്ചു. അതേസമയം താന്‍ ഇപ്പോഴും ടി 20 യുടെ ഭാഗമല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ടി 20 നല്ല സങ്കല്‍പ്പമാണെന്ന് തോന്നിയതിനാലാണ് സഹകരിച്ചത്.

ടി 20യില്‍ നിന്ന് വിടാന്‍ കാരണം

ടി 20യില്‍ നിന്ന് വിടാന്‍ കാരണം

നല്ല വീക്ഷണമുണ്ടെങ്കില്‍ പഞ്ചായത്ത് നന്നാക്കാമെന്ന് സാബു തെളിയിച്ചു. എന്നാല്‍ ഇത് പ്രതീക്ഷിച്ചത്ര എളുപ്പമല്ലെന്ന് പിന്നീട് മനസ്സിലായി എന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇടത് വിരുദ്ധനല്ല എന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കുന്നതാണ് എന്നും അേേദ്ദഹം പറഞ്ഞു. തനിക്ക് പ്രത്യേക രാഷ്ട്രീയ ചായ്വില്ല എന്നും ചിറ്റിലപ്പള്ളി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഠിനശ്രമം നടത്തുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജീവ് വിളിക്കാറുണ്ട്

രാജീവ് വിളിക്കാറുണ്ട്

സംസ്ഥാനത്തിനകത്ത് ഉല്‍പ്പാദനം ഉണ്ടായാല്‍ മാത്രമേ ജി എസ് ടി കളക്ഷന്‍ കൂടുകയുള്ളൂ എന്നും അതിനാല്‍ കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ് തന്നെ ഇടക്ക് വിളിക്കാറുണ്ട് എന്നും ആശയങ്ങള്‍ പങ്ക് വെക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് ചെലവ് കൂടുതല്‍

സര്‍ക്കാരിന് ചെലവ് കൂടുതല്‍

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജീവനക്കാരെ പരിപാലിച്ച് പോരുകയാണ്. എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള ചുമതലകളും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. വികസന സംരംഭങ്ങള്‍ക്ക് വേണ്ടത്ര പണമില്ലെങ്കിലും സാമൂഹിക മേഖലയില്‍ വളരെയധികം സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രേഡ് യൂണിയനുകള്‍ സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പ്രൊജക്ട് അസാധ്യം

സില്‍വര്‍ ലൈന്‍ പ്രൊജക്ട് അസാധ്യം

സില്‍വര്‍ ലൈന്‍ പ്രൊജക്ട് അസാധ്യമാണ് എന്നും അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതികള്‍ നടപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+