കേരള ബജറ്റ്: കെഎസ്ആര്‍ടിസിക്ക് 131 കോടി, ഗതാഗത മേഖലയ്ക്ക് 2080 കോടി
സംസ്ഥാന പാത വികസനത്തിന് 75 കോടി,റോഡ് സുരക്ഷാ പദ്ധതികൾക്ക് 10 കോടി എന്നിവയും അനുവദിച്ചിട്ടുണ്ട്.

ബജറ്റിൽ കെഎസ്ആർടിസിക്ക് 131 കോടി അനുവദിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ അടക്കമുള്ള ചിലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം ഗതാഗത മേഖലയ്ക്ക് 2080 കോടിയുടെ അനുവദിച്ചിട്ടുണ്ട്.
കെ എസ്.ആര്‍.ടി.സി വാഹന വ്യൂഹങ്ങളുടെ നവീകരണവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് 75 കോടി വകയിരുത്തി. കെ എസ്.ആര്‍.ടി.സി അടിസ്ഥാന സൗകര്യ വികസനം, വർക്ക്ഷാപ്പ് ഡിപ്പോകളുടെ നവീകരണം മുതലായ പ്രവർത്തനങ്ങൾക്ക് 30 കോടിയും വകയിരുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർവത്കരണം, ഈ ഗവർണൻസ്എന്നിവയ്ക്കായി 20 കോടിയും ബജറ്റിൽ അനുവദിച്ചു.
വിലക്കയറ്റം നേരിടാന്‍ 2000 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് 100 കോടിയും മേക്കിംഗ് കേരള വികസന പദ്ധതിക്കായി 100 കോടിയും അനുവദിച്ചു.
അതേസമയം പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷ പെൻഷനും ഏർപ്പെടുത്തിയ വിവിധ നികുതികൾ കൂട്ടി.
ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.വൈദ്യുതി തീരുവ അഞ്ച് ശതമാനമാണ് കൂട്ടിയത്. 500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications