ശമ്പളവും പെന്‍ഷനും കൂടും, ഡിഎ കുടിശ്ശികയും പ്രതീക്ഷിക്കാം; ബജറ്റില്‍ ഉറ്റുനോക്കി സര്‍ക്കാര്‍ ജീവനക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സ്വപ്ന ബജറ്റായിരിക്കില്ല എന്നും ചെയ്യാന്‍ സാധിക്കുന്നതെ പ്രഖ്യാപിക്കൂ എന്നും ബജറ്റിന് മുന്‍പ് ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ശമ്പളം, പെന്ഷന് എന്നിവയില്‍ വര്ധനവുണ്ടാകുന്നതിനൊപ്പം ഡിഎ കുടിശ്ശികയും അനുവദിക്കും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. രണ്ട് മാസത്തെ ഡിഎ കുടിശ്ശികയെങ്കിലും സര്‍ക്കാര്‍ അനുവദിച്ചേക്കും എന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും അവരുടെ ആവശ്യങ്ങളോട് മുഖം തിരിക്കില്ല എന്നും ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചേക്കും. ക്ഷേമപെന്ഷന് 2500 രൂപയാക്കും എന്നത്് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അടിക്കടിയായി വര്‍ധിപ്പിച്ച് കഴിഞ്ഞ ബജറ്റില്‍ ഇത് 1600 രൂപയാക്കിയിരുന്നു. ഒക്ടോബറില്‍ ഇത് 2000 രൂപയാക്കി വര്‍ധിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ വര്‍ധനവ്. അതേസമയം ക്ഷേമ പ്രവര്‍ത്തനത്തോടൊപ്പം വികസനത്തിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയുടെ അനുബന്ധ വികസനത്തിന് തുക വകയിരുത്തുന്നതിനൊപ്പം അതിവേഗപാതയ്ക്കുള്ള പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.
പുതിയ നിക്ഷേപകരെയും കമ്പനികളെയും ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ തുടരും. കൊച്ചിയിലെ നിര്‍ദിഷ്ട ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതി, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ ഇടനാഴി എന്നിവയ്ക്കായി വലിയ പ്രഖ്യാപനങ്ങളുണ്ടായേക്കും. റബര്‍ താങ്ങുവില വര്‍ധിപ്പിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഇടം പിടിച്ചേക്കും.
കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപ നല്കുന്ന സ്ത്രീസുരക്ഷാ പെന്ഷന്, യുവാക്കള്‍ക്കുള്ള കണക്ടു കണക്ട് വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവയുടെ തുകയും വര്‍ധിപ്പിച്ചേക്കും. വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍ എന്നീ വിഭാഗങ്ങളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രതീക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
കെഎന്‍ ബാലഗോപാലിന്റെ ആറാമത്തേ ബജറ്റാണിത്. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ബാലഗോപാല്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications