Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു; ഓഫീസ് ജീവനക്കാർക്ക് പരിക്ക്

വയനാട് : കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തു. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റി.

കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.

rahul

ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം, ഓഫീസിലെ ഷട്ടറുകൾക്ക് അതിക്രമത്തിന് പിന്നാലെ കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ട്. ഓഫീസിലെ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, എസ് എഫ് ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ബഹളം വെയ്ച്ചു കൊണ്ടാണ് എത്തിയത്. സംഘർഷ സമയത്ത് എം പി യുടെ ഓഫീസിൽ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആണ് ഫര്‍ണിച്ചറുകള്‍അടക്കം പ്രവർത്തകർ തകർത്തത്. സംഭവത്തിൽ പ്രതികരിച്ച് ടി സിദ്ദീഖ് എം എൽ എ രംഗത്ത് വന്നു. എസ് എഫ്‌ ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്.

എസ് എഫ്‌ ഐയുടെ അക്രമം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല എന്ന് ഡി സി സി പ്രസിഡന്റ് വ്യക്തമാക്കി. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ ആണ് എസ് എഫ്‌ ഐ പ്രവർത്തകർ ഇത്തരമൊരു അക്രമം നടത്തി മുന്നോട്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അതില്‍ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. എം പി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന ആരോപണവും ഇടതു മുന്നണി വ്യക്തമാക്കിയിരുന്നു.

അതേസമയം, ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, ബഫർ സോൺ വിഷത്തിൽ കേരളത്തിന്റെ വിവിധ മേഖലകളിൽ യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും നേതൃത്വത്തിൽ ഹർത്താൽ നടത്തിയിരുന്നു.

വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന - നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജൂൺ 3 - നായിരുന്നു കോടതിയുടെ ഉത്തരവ് ഉണ്ടായത്. മലയോര മേഖലയിലുള്ള കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ മൂന്ന് മാസത്തിനകം സമർപ്പിക്കണം എന്ന നിർദ്ദേശവും നൽകിയിരുന്നു .

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

എന്നാൽ, കോടതിയുടെ ഉത്തരവിൽ കേരളം വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ നീക്കം. കോടതി വിധിയിൽ ഇളവ് തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും . വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+