Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ; എറണാകുളത്തെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി

എറണാകുളം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി. വോട്ടിങ് തുടങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് പാര്‍ട്ടി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടിവെച്ചാലും മഴയുടെ തുടര്‍ച്ച കാണുന്നതിനാല്‍ ശമിക്കാന്‍ ഇടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് നടക്കുക എന്നുള്ളതാണ് പ്രധാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ക്കും ജനാധിപത്യ അവകാശ വിനിയോഗിക്കാനുള്ള അവസരം ലഭ്യമാക്കണം. മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെടേണ്ടി വരും. എല്ലാ ജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയില്ലെങ്കില്‍ വെറും പ്രഹസനമായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും എംഎസ് കുമാര്‍ പറഞ്ഞു.

rain

എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. എന്നാല്‍ അതിന് കഴിയുന്നില്ല. പോളിങ് ബൂത്ത് താഴെ നിന്ന് മുകളില്‍ കൊണ്ടുവെച്ചിട്ട് കാര്യമില്ല. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവത്ത സാഹചര്യത്തില്‍ ബൂത്ത് മാറ്റിവെച്ചിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

എറണാകുളത്തെ വെള്ളക്കെട്ട് ബിജെപിക്ക് അനുകൂലമാകുമെന്ന് സ്ഥാനാര്‍ത്ഥി സിജി രാജഗോപാല്‍ രാവിലെ അഭിപ്രായപ്പെട്ടിരുന്നു. വോട്ട് രേഖപ്പെടുത്തിയ പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജി രാജഗോപാല്‍. വെള്ളവും മഴ കെട്ടും മഴക്കെടുതി ദുരിതങ്ങളും ഇടത്-വലത് സര്‍ക്കാറുകളുടെ ഭരണത്തെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കുമെന്നും സിജി രാജഗോപാല്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+