കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

85 രൂപയ്ക്ക് ചിക്കന്‍ നല്‍കുമെന്ന് സാമ്പത്തിക വിദഗ്ദന്‍പറഞ്ഞിരുന്നു; അദ്ദേഹം എവിടെയെന്ന് റോജി എം ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ നിയമസഭയില്‍ പരാമര്‍ശിച്ച് റോജി എം ജോണ്‍ എം എല്‍ എ. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ചുകൊണ്ടായിരുന്നു റോജി എം ജോണ്‍ ഇക്കാര്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് ഇന്ന് കോഴിയിറച്ചി വില 155 മുതല്‍ 160 രൂപെ വരെയാണ്. 85 രൂപയ്ക്ക് കെ ചിക്കന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ദന്‍ ഈ സഭയില്‍ ഉണ്ടായിരുന്നെന്ന് റോജി എം ജോണ്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നതാണ് യാഥാര്‍ത്ഥ്യം, അത് സാധാരണക്കാര്‍ക്ക് മനസിലാവും. ഇക്കാര്യം വ്യക്തമാവാന്‍ ധനമന്ത്രിയെ പോലെ സാമ്പത്തിക വിദഗ്ദനാവേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

roji m jhon

അതേസമയം, 2017ല്‍ ആണ് 2ധനമന്ത്രി തോമസ് ഐസക് ഒരു കിലോ ചിക്കന് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. ജിഎസ്ടിയില്‍ നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോഴിയിറച്ചി വില കൂടുന്ന ഒരു സാഹചര്യത്തിലായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ധനമന്ത്രി അറിയിച്ചത്. ജി എസ് ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്ന് തോമസ് ഐസക് അറിയിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ കോഴിവില കുതിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ 70 രൂപയോളമാണ് വില കൂടിയത്. ഈ വിപണിയിലേക്ക് കേരള ചിക്കന്‍ പദ്ധതിക്ക് ഇടപെടാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്ത് 50 ശതമാനത്തോളം ഇറ്ചി കോഴി കേരളത്തില്‍ തന്നെ ഉദ്പാദിപ്പിക്കണമെന്ന് ലക്ഷ്യമിട്ടാണ് കുടുംബ ശ്രി വഴി കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കിയത്.

ലഖിംപൂര്‍ ഖേരി; സാക്ഷിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി, യുപി സര്‍ക്കാരിന് നോട്ടീസ്ലഖിംപൂര്‍ ഖേരി; സാക്ഷിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി, യുപി സര്‍ക്കാരിന് നോട്ടീസ്

അതേസമയം, കേരളത്തില്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയാണ് വിലക്കയറ്റം ബാധിച്ചതെന്ന് റോജി എം ജോണ്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി പറഞ്ഞു. സി പി ഐയുടെ വകുപ്പുകളില്‍ എല്ലാം വിലവര്‍ധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിയന്തിക്കുന്ന പോലെയാണ് കിറ്റ് വിതരണം നടക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചു എന്നും റോജി എം ജോണ്‍ സഭയെ അറിയിച്ചു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Kerala Chicken: Roji M John MLA mocks former finance minister Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X