ഉമ്മന്‍ ചാണ്ടി കേസ് നല്‍കി; തന്റെ നാക്കിനെ തളയ്ക്കാനാകില്ലെന്ന് വിഎസ്
തിരുവനന്തപുരം: വ്യാജ ആരോപണം ഉന്നയിച്ചെന്നുകാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തിരുവനന്തപുരം ജില്ലാകോടതിയില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേസ് കൊടുത്തത്. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന് വിഎസ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിച്ചിരുന്നു.
തനിക്കെതിരെ ഒരു കേസും നിലവിലില്ലെന്നും വിഎസ്സിന്റെത് അടിസ്ഥാന രഹിത ആരോപണമാണെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഎസ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഉമ്മന്‍ചാണ്ടി അപകീര്‍ത്തി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രി പരാതി നല്‍കി. ആരോപണങ്ങള്‍ തന്നെ മാത്രമല്ല 139 സ്ഥാനാര്‍ത്ഥികളെയും ബാധിക്കുന്നതാണ്. അധികാരത്തിലെത്താന്‍ ഏത് ഹീനമാര്‍ഗ്ഗവും പ്രതിപക്ഷം പരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എന്നാല്‍, മുഖ്യമന്ത്രിയുടെ കേസ് കൊണ്ടൊന്നും തന്റെ നാക്കിനെ തളയ്ക്കാനാകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടത്തിയിട്ടുള്ള തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ടുവരുന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. താന്‍ അത് ഇനിയും തുടരും. തന്റെ പ്രസംഗത്തിലൂടെ വിവസ്ത്രമാക്കപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ കപടമന:സാക്ഷിയെ സംരക്ഷിക്കാനാണെന്ന് ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications