യുഡിഎഫ് പറഞ്ഞത് കേള്‍ക്കാനില്ലെന്ന് ജോസ് കെ മാണി.... പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല!!
പാലാ: കോട്ടയത്ത് യുഡിഎഫിലെ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നു. യുഡിഎഫിന്റെ ആവശ്യങ്ങള്‍ ജോസ് കെ മാണി തള്ളിയിരിക്കുകയാണ്. നേരത്തെ യുഡിഎപ് കണ്‍വീനര്‍ നല്‍കിയ നിര്‍ദേശമാണ് തള്ളിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ നല്‍കിയ കത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുന്‍ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും അതിന് ശേഷമാകാം മറ്റ് ചര്‍ച്ചകളെന്നുമായിരുന്നു യുഡിഎഫ് നിലപാട്. ഇത് അംഗീകരിക്കാന്‍ ജോസ് തയ്യാറല്ല.

എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായിട്ടാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങള്‍ പാലിക്കാന്‍ ജോസ് കെ മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് ആവശ്യം ന്യായമല്ലെന്നും, കെഎം മാണിയുടെ കരാര്‍ നടപ്പിലാക്കണമെന്ന് ആവശ്യത്തില്‍ മാറ്റമില്ലെന്ന് ജോസ് പറഞ്ഞു. പിജെ ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു.
Recommended Video
നിര്‍ണായമായ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് യുഡിഎഫ് കലഹം സൃഷ്ടിച്ചത് പിജെ ജോസഫ് ആണെന്നും പാലായില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഇതിന് തെളിവാണെന്നും പഴയ കരാര്‍ മാറ്റണമെന്നത് അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം യുഡിഎഫ് എടുത്തത് ന്യായമായ തീരുമാനമാണെന്നും, ജോസ് വിഭാഗത്തിന്റേത് ഗീബല്‍സിയന്‍ നയമാണെന്നും ജോസഫ് പറഞ്ഞു. തുടര്‍ന്ന നടപടികള്‍ യുഡിഎഫ് തീരുമാനിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. എന്നാല്‍ കോട്ടയത്ത് ജോസ് വിഭാഗം രാജിവെക്കണമെന്ന തീരുമാനത്തില്‍ യുഡിഎഫ് ഉറച്ച് നില്‍ക്കുകയാണ്.
അധികാര കൈമാറ്റം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ ധാരണയാകാത്തതിനാലാണ് മുന്നണി നേതൃത്വം പരസ്യമായി തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് രേഖാമൂല കരാറുണ്ടാക്കാതെ രാജിവെക്കില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി. അതേസമയം പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ഇതോടെ ജോസഫ് വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്.












Click it and Unblock the Notifications