ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളായി, 5 പുതുമുഖങ്ങൾ, തൃക്കരിപ്പൂരിൽ കെഎം മാണിയുടെ മരുമകൻ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിക്കുന്നത്. പത്തില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകത ഇക്കുറിയുണ്ട്. പിജെ ജോസഫ് തൊടുപുഴയില്‍ തന്നെ ഇക്കുറിയും മത്സരിക്കും. മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും രംഗത്തിറങ്ങും.
അതേസമയം കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജോസ് വിഭാഗത്തെ വിട്ട് ജോസഫ് പക്ഷത്തേക്ക് എത്തിയ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കിയിട്ടില്ല. മാത്രമല്ല സജി മഞ്ഞക്കടമ്പന്‍, സാജന്‍ ഫ്രാന്‍സിസ് എന്നിവരും ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടു.
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

ജോസഫ് വിഭാഗത്തിന് പുതുതായി ലഭിച്ച സീറ്റായ തൃക്കരിപ്പൂരില്‍ കെഎം മാണിയുടെ മരുമകനായ എംപി ജോസഫ് ആണ് സ്ഥാനാര്‍ത്ഥി. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ മത്സരിക്കും. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ് ആണ് സ്ഥാനാര്‍ത്ഥി. ചങ്ങനാശ്ശേരിയില്‍ വിജെ ലാലിയും കുട്ടനാട് ജേക്കബ് എബ്രഹാമും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും മത്സരിക്കും.
Recommended Video

തിരുവല്ല സീറ്റില്‍ വിക്ടര്‍ തോമസ് സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് കുഞ്ഞുകോശി പോളിനെ തിരുവല്ല സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് ജോസഫിനെതിരെ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കൂടിയായ വിക്ടര്‍ ടി തോമസ് രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവല്ല സീറ്റിന്റെ കാര്യത്തില്‍ തന്നെ പറഞ്ഞ് പറ്റിച്ചതായി വിക്ടര്‍ തോമസ് ആരോപിച്ചു. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്നും തിരുവല്ല സീറ്റ് സംബന്ധിച്ച് ചര്‍ച്ച ഉണ്ടായില്ലെന്നും വിക്ടര്‍ തോമസ് ആരോപിച്ചു.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications