കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യം അറിയിച്ച് പിസി തോമസ്
തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാനുള്ള താല്‍പര്യം അറിയിച്ച് പിസി തോമസ്. ലയന സമയത്ത് രാജ്യസഭാ സീറ്റ് ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസുമായി ഇന്ന് സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് പരസ്യ പ്രതികരണം ഉണ്ടായിരിക്കുന്നത്.
കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നിലവില്‍ മൂന്ന് പേരുകളും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിനെ പരാജയപ്പെടുത്താന്‍ സാധ്യതയുള്ളവരാണ് ഇവര്‍. ഫ്രാന്‍സിസ് ജോര്‍ജ്, എംപി ജോസഫ് എന്നിവരെ കൂടാതെ പിസി തോമസിനെയും യുഡിഎഫ് ഇവിടേക്ക് പരിഗണിക്കുന്നുണ്ട്.

അതേസമയം പിസി തോമസിന്റെ പരസ്യ പ്രതികരണത്തോടെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമാകുമെന്ന് ഉറപ്പാണ്. എല്ലാവരും ഒന്നിനൊന്ന് കരുത്തരാണ്. കേരള കോണ്‍ഗ്രസില്‍ നേരത്തെ തന്നെ കോട്ടയം സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. യുഡിഎഫിനോട് കോട്ടയം സീറ്റ് വേണമെന്ന് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് അടക്കമുള്ളവരുടെ പേരുകളാണ് ചര്‍ച്ചയായിരുന്നത്. എന്നാല്‍ ഇത് പിന്നീട് മുന്നുപേരിലേക്കായി എത്തി നില്‍ക്കുകയാണ്. നിലവില്‍ സാധ്യത പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജാണ്. എന്നാല്‍ അപ്രതീക്ഷിതമായി പിസി തോമസ് സ്ഥാനാര്‍ത്ഥിത്വം പരസ്യമായി ചോദിച്ചതോടെ കേരള കോണ്‍ഗ്രസും യുഡിഎഫും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. ഇക്കാരര്യത്തില്‍ അനുനയം വേണ്ടി വരും.
അതേസമയം ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തിലും സജീവമാണ്. നേരത്തെ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു പിസി തോമസ് പരസ്യമായി പ്രതികരിച്ചത്. മോന്‍സ് ജോസഫിന് വേണ്ടിയുള്ള ഒരു വിഭാഗം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മോന്‍സിന് അതിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മോന്‍സ് ജോസഫ് അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കണമെന്നാണ് ആഗ്രഹം. ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സീറ്റ് ധാരണ ഉണ്ടായാല്‍, ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീര












Click it and Unblock the Notifications