കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ നോട്ടമിട്ട് ജോസ്, സിപിഐയെ വെട്ടും? രണ്ടുമില്ലെങ്കില്‍ ഈ വകുപ്പ്

Google Oneindia Malayalam News

കോട്ടയം: രണ്ട് മന്ത്രിസ്ഥാനത്തില്‍ അന്തിമ തീര്‍പ്പാവാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പുകള്‍ക്കായി പിടിമുറുക്കി ജോസ് കെ മാണി. അതേസമയം മന്ത്രിസ്ഥാനത്തിനുള്ള നീക്കത്തില്‍ സിപിഎം പറയുന്നത് അംഗീകരിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. എന്നാല്‍ മന്ത്രിസ്ഥാനം സിപിഐക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അവര്‍ക്ക് ലഭിക്കേണ്ട നിര്‍ണായക വകുപ്പുകളിലേക്കാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നോട്ടം. ഇത് അംഗീകരിക്കപ്പെടുമോ എന്നത് കണ്ടറിയേണ്ടതാണ്.

ആ ഫോര്‍മുല ഓകെ

ആ ഫോര്‍മുല ഓകെ

ഒരു മന്ത്രിസ്ഥാനം മാത്രമേ കേരള കോണ്‍ഗ്രസിന് ലഭിക്കൂ. ഒപ്പം ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയും ലഭിക്കും. ഈ ഫോര്‍മുല അംഗീകരിക്കാന്‍ ജോസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലായില്‍ ചേര്‍ന്ന നേതൃ യോഗത്തിലും ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. അതേസമയം അവസാനം വരെ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്കായി ശ്രമിക്കണമെന്നാണ് ആവശ്യം. എന്നാല്‍ കൂടുതല്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി തര്‍ക്കം വേണ്ടെന്ന നിലപാട് പാര്‍ട്ടിക്കുണ്ട്.

ആര് മന്ത്രിയാകും

ആര് മന്ത്രിയാകും

സിപിഎം-കേരള കോണ്‍ഗ്രസ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതാക്കളെ ജോസ് അറിയിച്ചിട്ടുണ്ട്. ഒരു മന്ത്രിയാണ് ഉണ്ടാവുകയെങ്കില്‍ റോഷി അഗസ്റ്റിനാവും നറുക്ക്. ഇക്കാര്യം പാര്‍ട്ടിയില്‍ അംഗീകരിച്ചു. ഡോ എന്‍ ജയരാജ് ചീഫ് വിപ്പായും വരും. ജയരാജ് വിപ്പാകാനുള്ള തീരുമാനം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാനും പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. മധ്യകേരളത്തിലെ എല്‍ഡിഎഫിന്റെ വിജയത്തിന്റെ ക്രെഡിറ്റ് കേരള കോണ്‍ഗ്രസിനും കൂടി ഉള്ളതാണെന്ന് ജോസ് പറയുന്നു.

സിപിഎം വോട്ട് പോയിട്ടില്ല

സിപിഎം വോട്ട് പോയിട്ടില്ല

പാലായില്‍ സിപിഎം വോട്ടുകള്‍ കിട്ടിയിട്ടില്ലെന്ന വാദം ഇല്ലെന്ന് ജോസ് പറയുന്നു. സിപിഎം വോട്ട് ഒരിടത്തും കേരള കോണ്‍ഗ്രസിന് ലഭിക്കാതിരുന്നിട്ടില്ലെന്ന് ജോസ് പറഞ്ഞു. അതേസമയം ഇനി വകുപ്പുകളുടെ കാര്യത്തിലാണ് ജോസ് അടുത്ത നീക്കം നടത്തുന്നത്. നിര്‍ണായക വകുപ്പുകള്‍ തന്നെ വേണമെന്നാണ് ജോസിന്റെ ആവശ്യം. ഇത് സിപിഐക്കാവും വലിയ നഷ്ടമുണ്ടാക്കുകയെന്നാണ് മനസ്സിലാവുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ സിപിഐ കൈവശം വെച്ചിരുന്ന സീറ്റുകളിലാണ് ജോസ് കെ മാണിയുടെ നോട്ടം.

ഈ വകുപ്പുകള്‍ വേണം

ഈ വകുപ്പുകള്‍ വേണം

റവന്യൂ വകുപ്പോ കൃഷി വകുപ്പോ വേണമെന്നാണ് ജോസിന്റെ ആവശ്യം. ഇത് നഷ്ടമാകുമെന്ന് സിപിഐയും ഭയപ്പെടുന്നുണ്ട്. ഇത് രണ്ടും ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഐ കൈവശം വെച്ചിരുന്ന വകുപ്പുകളാണ്. ഈ രണ്ട് വകുപ്പുകളിലൊന്ന് വേണമെന്ന് ജോസ് പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. റവന്യൂവും കൃഷിയും കിട്ടിയില്ലെങ്കില്‍ പകരം പൊതുമരാമത്ത് വകുപ്പാണ് വേണ്ടത്. ഉഭയകക്ഷി ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ഈ മൂന്നിലൊന്ന് കിട്ടിയേ തീരു എന്ന നിലപാട് എടുത്തിട്ടുണ്ട്. ഇത് സിപിഎമ്മിനെയും ഞെട്ടിച്ചു.

സിപിഎമ്മിന്റെ ബ്രാന്‍ഡ്

സിപിഎമ്മിന്റെ ബ്രാന്‍ഡ്

പൊതുമരാമത്ത് വകുപ്പ് ഇടതുമുന്നണിയുടെ പ്രതിച്ഛായ തന്നെ നിലനിര്‍ത്തിയ വകുപ്പാണ്. ജി സുധാകരനായിരുന്നു നേരത്തെ ഈ വകുപ്പ് ഭരിച്ചിരുന്നത്. അതുകൊണ്ട് ഈ വകുപ്പ് ജോസിന് കൊടുക്കുക എന്നത് സിപിഎം ഒരിക്കലും ചെയ്യാനിടയില്ല. അഴിമതിയുടെ കേന്ദ്രമായിരുന്ന ഈ വകുപ്പിന്റെ പ്രതിച്ഛായ മാറിയത് സുധാകരന്റെ കാലത്താണ്. റോഡ് നിര്‍മാണത്തിലും സിപിഎം നേട്ടമുണ്ടാക്കി. ഇത് കൈവിട്ടാല്‍ അഴിമതി ഉറപ്പാണെന്ന് സിപിഎമ്മിന് അറിയാം. കെഎം മാണിക്ക് റവന്യൂ വകുപ്പ് യുഡിഎഫ് നല്‍കിയിരുന്നു എന്ന വാദവും ജോസ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ റവന്യൂവും കൃഷി വകുപ്പും സിപിഐ വിട്ടുനല്‍കില്ല.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

കേരള കോണ്‍ഗ്രസിനെ വിശ്വസിച്ച് ഈ വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ ഇടതുപക്ഷത്തിന് മനസ്സില്ല. കാരണം കേരള കോണ്‍ഗ്രസ് എപ്പോഴൊക്കെ റവന്യൂ വകുപ്പ് എടുത്തിട്ടുണ്ടോ അന്നൊക്കെ വിവാദവും ഉണ്ടായിട്ടുണ്ട്. ഇടുക്കിയിലെ പട്ടയ വിതരണം, റവന്യൂ-വനം ഭൂമി കൈയ്യേറ്റങ്ങള്‍ തുടങ്ങിയവ വിവാദമായിരുന്നു. മതികെട്ടാന്‍ചോല കൈയ്യേറ്റവും വിവാദമായിരുന്നു. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ ഏറ്റെടുക്കുന്നത്, ഇടുക്കിയിലെ കൈയ്യേറ്റങ്ങളിലെ തുടര്‍ നടപടി എന്നിവയും ഇപ്പോഴും നടപ്പായിട്ടില്ല. അതുകൊണ്ട് റവന്യൂ നല്‍കാന്‍ ഇടതുപക്ഷം തയ്യാറല്ല. കൃഷി വകുപ്പിലാണ് കടുത്ത സമ്മര്‍ദമുള്ളത്. ഇത് വിട്ടുകൊടുക്കാനാണ് സാധ്യത.

Recommended Video

cmsvideo
Who was K R Gouri Amma? | Oneindia Malayalam
ജോസിനെ അടക്കിനിര്‍ത്തണം

ജോസിനെ അടക്കിനിര്‍ത്തണം

ജോസ് പക്ഷത്തിന് വിചാരിച്ചത്ര കരുത്തില്ലെന്നാണ് ഇടതുമുന്നണിയിലെ പൊതുവികാരം. ജോസ് കെ മാണി അടക്കം തോറ്റത് അതുകൊണ്ടാണെന്ന് സിപിഐയും കരുതുന്നു. അതുകൊണ്ട് കൂടിയാണ് ജോസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നത്. എട്ട് സീറ്റുകള്‍ വരെ ലഭിച്ചിരുന്നെങ്കില്‍ മൂന്ന് മന്ത്രിമാരെ വരെ ജോസ് നേടിയെടുക്കുമായിരുന്നു. എന്നാല്‍ വിചാരിച്ച നേട്ടം ജോസിന് ഉണ്ടാവില്ല. 12 സീറ്റ് നല്‍കിയിട്ടും ആകെ അഞ്ച് സീറ്റില്‍ മാത്രമാണ് വിജയിക്കാനായതെന്ന് സിപിഎം പറയുന്നു. അതുകൊണ്ട് എല്‍ഡിഎഫില്‍ ജോസിനെ കൊണ്് വലിയ നേട്ടമുണ്ടായെന്ന് പറയാനാവില്ലെന്ന് ചില നേതാക്കളും പറയുന്നുണ്ട്.

English summary
kerala congress may get agriculture department, but cpm will give only one ministerial berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X