'പുലിമുരുകനെ' ചൊല്ലി കൊലപാതകം: യുവജന നേതാവിനെ കുത്തിയ ആറ് പേരില്‍ പഞ്ചായത്ത് അംഗവും...
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയില്‍ പുലിമുരുകന്‍ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് യുവനേതാവിനെ കുത്തിക്കൊന്നവരില്‍ പഞ്ചായത്ത് അംഗവും. ജനാധിപത്യ കേരളകോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ച സംഭവത്തില്‍ തൃക്കൊടിത്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം നിഥിന്‍ ആലുംമൂടന്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിഥിന്‍ ആലുംമൂടനെ കൂടാതെ ഫാത്തിമാപുരം വെട്ടുകുഴി സിജോ, കുരിശുംമൂട് അറയ്ക്കല്‍ ബിനു സിബിച്ചന്‍, നാലുകോടി കടുത്താനം അര്‍ജുന്‍, തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍, കോട്ടയം കാരാപ്പുഴ മാന്താര്‍ വാഴേപറമ്പില്‍ ഷെമീര്‍ എന്നിവരാണ് പിടിയിലായത്. ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍റിനു സമീപമുള്ള കോണ്‍ഗ്രസ് ഹൗസിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം.
'പുലിമുരുകന്‍' സിനിമയടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് മനു മാത്യു കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സിജോയാണ് മനുവിനെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഒമ്പത് കുത്തുകളാണ് മനുവിന്റെ ശരീരത്തിലുണ്ടായിരുന്നത്.
കുത്തേറ്റ് വീണ മനുവിനെ എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ മുങ്ങി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയലായത്. മനുവിനെ ആശുപത്രിയാക്കിയ സിജോെും ഇയാളുടെ സ്‌കോര്‍പ്പിയോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബാക്കി പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications