5-10 വർഷങ്ങൾക്കുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും: അല്‍ഫോണ്‍സ് കണ്ണന്താനം
ദില്ലി: സമീപഭാവിയില്‍ തന്നെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. ''എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ വളരെ സജീവമായി തന്നെ സംഭാവനകള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ താലിബാന്‍വല്‍ക്കരണം വ്യാപകമായിരിക്കുകയാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ ചില പ്രത്യേക മേഖലകളില്‍ താലിബാന്‍വല്‍ക്കരണം ശക്തമാണ്. വരുന്ന അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുളളില്‍ കേരളം മറ്റൊരു താലിബാനായി മാറിയേക്കാം'' എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം എഎന്‍ഐയോട് പ്രതികരിച്ചത്.
പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് ആരോപണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നുണ്ട്. വിവാദത്തില്‍ പാലാ ബിഷപ്പിന് കേരള ബിജെപി പൂര്‍ണ പിന്തുണയാണ പ്രഖ്യാപിച്ചിരിക്കുന്നത്.

പാലാ ബിഷപ്പിനെ ബിജെപി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി എംപി സുരേഷ് ഗോപിയും ബിഷപ്പിനെ സന്ദര്‍ശിക്കുകയുണ്ടായി. പാലാ ബിഷപ്പ് പറഞ്ഞത് പ്രസക്തമാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക ബിഷപ്പ് പങ്കുവച്ചത് മുന്നിൽ ഭീതിദമായ നിരവധി കാര്യങ്ങൾ ഉള്ളതിനാലാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവം നമുക്കറിയാം. എന്തിനു വേണ്ടിയാണത് ചെയ്തത്. ഭീകരവാദം എത്രത്തോളം വേരുപടർത്തിയിരിക്കുന്നു എന്ന് വ്യക്തമാണ്. എന്നാൽ ഇനി അത്തരം കാര്യങ്ങൾ അവർത്തിക്കാൻ അനുവദിക്കില്ല. ഈരാറ്റുപേട്ടയിലെ ഗുണ്ടാ സംഘങ്ങൾക്ക് പാല ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല. അക്കാലം കഴിഞ്ഞതായി സുരേന്ദൻ ഓർമ്മിപ്പിച്ചു. ലൗജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നുമില്ലന്ന് പറയുന്നവർ കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയവരെ കുറിച്ച് സംസാരിക്കുന്നില്ല. പ്രണയിച്ച പെൺകുട്ടികളെ സിറിയയിലേക്ക് നാടുകടത്തുന്നത് എന്തിനാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ മതംമാറ്റി ഭീകരസംഘത്തിലെത്തിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകുമ്പോഴും ലൗ ജിഹാദ് ഇല്ലന്ന് വാദിക്കുന്ന വർ ഭീകരതയെ പിന്തുണയ്ക്കുകയാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു












Click it and Unblock the Notifications