• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെ പെരുമാറുന്നു'; .ഫേസ്ബുക്കിലൂടെ തുറന്നടിച്ച് ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കെ മുരളീധരൻ എംപിയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെ മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരം എന്നാണ് വി ശിവൻകുട്ടി വിമർശിച്ചത്. കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്ന് മുരളീധരൻ പറഞ്ഞു വച്ചിരിക്കുന്നു.

ശിവൻകുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തികച്ചും അബദ്ധ ജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നത്.

ഫേസ്ബുക്കിൽ ഇടം പിടിച്ച വി ശിവൻകുട്ടിയുടെ പോസ്റ്റ് ഇങ്ങനെ;-

കെ മുരളീധരൻ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ. ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കോവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നത്.

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായി തന്നെ സംഘപരിവാർ കൂടാരത്തിൽ ആണ് കെ മുരളീധരൻ. പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവ ജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുൻ കെ പി സി സി പ്രസിഡണ്ടു കൂടിയായ കെ മുരളീധരന് ഉണ്ട്‌.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാവാതെ പകച്ചു നിൽക്കുകയാണ് കെ മുരളീധരൻ അടങ്ങുന്ന കോൺഗ്രസ്‌ നേതൃത്വം. മേയർ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമർശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് പച്ച തൊടാൻ ആവാത്തതിന്റെ കൊതിക്കെറുവ് മേയർക്ക് മേൽ തീർക്കാൻ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോൺഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കും.

പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെപിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

അതേ സമയം, ഇന്നലെ സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ മുരളീധരൻ പരിഹാസ വിമർശനം നടത്തിയിരുന്നു. "എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും " എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥ. ഭരിക്കുന്നവൻ നന്നെല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ റെയിൽ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂർ ആകും എന്ന് സിപിഎം പ്രവർത്തകർ തന്നെ പറയുന്നു. പിണറായിയെ കണ്ടു പഠിക്കാൻ ഞങ്ങൾ തയ്യാറല്ല. പൊലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനം ആയി കേരളം മാറി കഴിഞ്ഞു. ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്റ വിമർശനം.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  kerala Education Minister V Sivankutty criticized K Muraleedharan MP On His Social Media Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion