• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; പിടി തോമസിന്റ വിയോഗത്തോടെ തൃക്കാക്കരയിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. എന്നാൽ പിടിയുടെ പിൻഗാമിയായി ആരേയാകും യു ഡി എഫ് മത്സരിപ്പിച്ചേക്കുക? വിടി ബൽറാം, എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ പേരുകൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. അതിനിടെ പിടിയുടെ പകരക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് മത്സരത്തിനിറങ്ങുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണട്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണവർ. മാതൃഭൂമി ന്യൂസിനോടാണ് ഉമയുടെ പ്രതികരണം.

സിസ്റ്റ് കാൻസറാണെന്ന് പറഞ്ഞ് വേദനിപ്പിച്ചു,പാടുന്നതിലും നിയന്ത്രണം വെച്ചു; വിവാഹമോചനത്തെ കുറിച്ച് വിജയലക്ഷ്മിസിസ്റ്റ് കാൻസറാണെന്ന് പറഞ്ഞ് വേദനിപ്പിച്ചു,പാടുന്നതിലും നിയന്ത്രണം വെച്ചു; വിവാഹമോചനത്തെ കുറിച്ച് വിജയലക്ഷ്മി

1

2016 ലായിരുന്നു തൃക്കാക്കര മണ്ഡലത്തിൽ നിന്ന് ആദ്യമായി പിടി തോമസ് മത്സരത്തിന് ഇറങ്ങുന്നത്. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരി രംഗൻ റിപ്പോർട്ടിന്റേ പേരിൽ ക്രൈസ്തവ സഭയുമായി നേരിട്ട് ഏറ്റുമുട്ടിയ പിടിയ്ക്കെതിരെ സഭ തന്നെ വിമർശനം ഉയർത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ ഇടുക്കിയിൽ നിന്ന് മാറ്റി തൃക്കാക്കരയിൽ മത്സരിപ്പിക്കാൻ നേതൃത്വം തിരുമാനിച്ചത്.

2

2

ആദ്യ പോരാട്ടത്തിൽ 61,268 വോട്ടുകൾക്കായിരുന്നു പി ടിയുടെ വിജയം. അന്ന് സെബാസ്റ്റ്യൻ പോളിനെയായിരുന്നു പിടി പരാജയപ്പെടുത്തിയിരുന്നത്. 2021 ലും മണ്ഡലത്തിൽ പിടി വിജയം ആവർത്തിച്ചു. കോളേജ് പഠന കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പി ടി തോമസിന്റെ രാഷ്ട്രീയാതീത സൗഹൃദങ്ങളാണ് രണ്ട് തവണയും മണ്ഡലം നിലനിർത്താൻ പി ടിയെ സഹായിച്ചത്.

3

എന്തായാലും പിടിയുടെ അപ്രതീക്ഷിത വിജയത്തോടെ തൃക്കാക്കരയെന്ന കോൺഗ്രസ് കോട്ട കാക്കാൻ ആരെയാകും പാർട്ടി നിയോഗിക്കുകയെന്നുള്ള ചോദ്യങ്ങൾ ശക്തമാണ്. പിടിയുടെ ഭാര്യ ഉമ തന്നെ ഇറങ്ങുമോയെന്നുള്ള ചോദ്യങ്ങൾ ഉയർന്നതോടെ അതിന് മറുപടി നൽകുകയാണ് അവർ. പിടിക്ക് ശേഷം ഒരു തിരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാൻ പോലും തോന്നുന്നില്ല. അതിലേക്ക് താൻ എത്തിയിട്ടില്ലെന്നായിരുന്നു ഉമയുടെ മറുപടി. വലിയ നഷ്ടമാണ് തനിക്ക് സംഭവിച്ചത്. അതിനൽ നിന്നും പുറത്തുകടക്കണം. രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

4

പിടി വ്യക്തികളോടാരോടും വിരോധമോ വൈരാഗ്യമോ പുലർത്തിയിരുന്നില്ല. മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ പിടിയോട് വലിയ വാത്സല്യമായിരുന്നു.എല്ലാവരും ഒന്നിച്ച് നിന്നാണ് അദ്ദേഹത്തിന് സഹായമെത്തിച്ചത്. സ്പീക്കർ എം.ബി രാജേഷ്, രമേശ് ചെന്നിത്തല, കെസി ജോസഫ് തുടങ്ങിയവരൊക്കെ വളരെ ഏറെ സഹായിച്ചിരുന്നു, ഉമ വ്യക്തമാക്കി. പിടിയോട് ജനങ്ങൾക്കുണ്ടായിരുന്ന സ്നേഹം അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കൂടി നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ചതെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

5

ഉമയുടെ കുറിപ്പ് വായിക്കാം-'നന്ദി' പി.ടി.ക്ക് കേരളം നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം.തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്നേഹമാണ്. ഇടുക്കിയിലെ കോട മഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! കമ്പംമേട് മുതൽ ഇടുക്കിയിലെ പാതയോരങ്ങളിൽ തടിച്ചുകൂടിയവരുടെ
കണ്ണീരിൽ കുതിർന്ന മുദ്രാവാക്യംവിളികൾ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.

6

കൊച്ചിയിലെ പൊതുദർശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്. രവിപുരം ശ്മശാനത്തിൽ സംസ്ക്കാര സമയത്ത് ഉയർന്നുകേട്ട പ്രവർത്തകരുടെയും സാധാരണക്കാരുടെയും മുദ്രാവാക്യം വിളികൾ ഞങ്ങൾക്ക് കരുത്തുപകരുന്നു. ദു:ഖത്തിന്റെ കനൽച്ചൂടിലും രാഹുൽജീ, അങ്ങ് എനിക്കും മക്കൾക്കും പകർന്ന ആശ്വാസം അളവറ്റതാണ്!
പി.ടി.യുടെ രോഗവിവരം അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എ.ഐ.സി.സി. പ്രസിഡൻറ് സോണിയാജിക്കും നന്ദി അറിയിക്കുന്നു.
പി.ടി.ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ് കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാർ,കക്ഷിഭേദമന്യേ എം.പി.മാർ, എം.എൽ.എമാർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവരെ നന്ദിപൂർവ്വം സ്മരിക്കുന്നു.

7

ചികിത്സയുടെ ഓരോ ഘട്ടത്തിലും തളരാതെ ഞങ്ങളെ ചേർത്തുപിടിച്ച എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി.അധ്യക്ഷൻ കെ.സുധാകരൻ, അനുനിമിഷം ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചികിത്സ ഏകോപിപ്പിച്ചുകൊണ്ടിരുന്ന കെ.സി.ജോസഫ്,
എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന വയലാർജി
യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, വി.എം. സുധീരൻ, കെ.ബാബു,ബെന്നി ബെഹനാൻ,
ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി.വൈസ് പ്രസിഡൻറ് വി.പി.സജീന്ദ്രൻ,ഡീൻ കുര്യാക്കോസ് എം.പി എ ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ, വെല്ലൂർ ഡി.സി.സി പ്രസിഡൻറ് ടിക്കാരാമൻ എന്നിവർക്ക് നന്ദി.

8

മമ്മൂട്ടി,സുരേഷ് ഗോപി, ടിനി ടോം, രമേശ്‌ പിഷാരടി,എം.മുകേഷ് ധർമജൻ ബോൾഗാട്ടി, രഞ്ജി പണിക്കർ, ഇടവേള ബാബു, ആന്റോ ജോസഫ് അടക്കമുള്ള ചലച്ചിത്രതാരങ്ങൾ, പ്രമുഖ വ്യവസായി എം. എ യൂസഫലി, അടക്കമുള്ള വ്യവസായ വാണിജ്യ പ്രമുഖർ, ശിവഗിരി മoം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മറ്റ് വൈദിക ശ്രേഷ്ഠർ, ജഡ്ജിമാർ, സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകർ, ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പി.ടി.ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

cmsvideo
  Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia
  9


  പി.ടി.യുടെ അന്ത്യയാത്രക്ക് ക്രമീകരണം ഏർപ്പെടുത്തിയ ഇടുക്കി-എറണാകുളം ഡി.സി.സി.അദ്ധ്യക്ഷൻമാരായ സി. പി മാത്യു, മുഹമ്മദ്‌ ഷിയാസ്, കൂടാതെ പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, വി. ടി ബൽറാം എന്നിവരേയും കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരേയും സ്നേഹത്തോടെ സ്മരിക്കുന്നു.
  പി.ടി. അന്ത്യാഭിലാഷങ്ങൾ എഴുതി സൂക്ഷിക്കാനേൽപ്പിച്ചിരുന്നത് ഡിജോ കാപ്പനെയാണ്.
  മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി സംഘം ,
  രവിപുരം ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ ഏകോപിപിച്ച കൊച്ചി കോർപറേഷൻ അധികൃതർ, എറണാകുളം കരയോഗം ഭാരവാഹികൾ തുടങ്ങിയവരേയും സ്നേഹത്തോടെ സ്മരിക്കുന്നു.
  പി.ടി.യുടെ ഓർമ്മകൾക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ മരണമുണ്ടാകരുതേ.
  ''ഇല്ല.. പി.ടി. മരിച്ചിട്ടില്ല",നിങ്ങൾ വിളിച്ച മുദ്രാവാക്യശകലങ്ങളിൽ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്,
  ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി.

  English summary
  Will Uma Contest from thrikkakara; This is what her reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X