• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്തിനാണ് നമുക്ക് ഇനിയും ഉറങ്ങുന്ന ഒരു പ്രസിഡന്റ് ?' വെടിപൊട്ടിച്ച് ഹൈബി... ഉദ്ദേശിച്ചത് സോണിയയേയോ എന്ന്!

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കെ ബാബുവും കെസി ജോസഫും എല്ലാം പരസ്യ പ്രതികരണങ്ങള്‍ നടത്തിക്കഴിഞ്ഞു.

പിണറായി പ്രകീര്‍ത്തനവുമായി ധര്‍മടത്തെ ബിജെപി സ്ഥാനാര്‍ത്ഥി! പിണറായി തുടരട്ടേ... അത് ദോഷമല്ലെന്ന് സികെപിപിണറായി പ്രകീര്‍ത്തനവുമായി ധര്‍മടത്തെ ബിജെപി സ്ഥാനാര്‍ത്ഥി! പിണറായി തുടരട്ടേ... അത് ദോഷമല്ലെന്ന് സികെപി

'ചെന്നിത്തലയെ കോമാളിവേഷംകെട്ടിച്ച അടൂരിലെ അന്താരാഷ്ട്രവിദഗ്ധനും പേരിനൊപ്പം ബ്രാ കൊണ്ടുനടക്കുന്ന ഐഎഎസ്സുകാരനും''ചെന്നിത്തലയെ കോമാളിവേഷംകെട്ടിച്ച അടൂരിലെ അന്താരാഷ്ട്രവിദഗ്ധനും പേരിനൊപ്പം ബ്രാ കൊണ്ടുനടക്കുന്ന ഐഎഎസ്സുകാരനും'

അതിനിടെയാണ് എറണാകുളത്ത് നിന്നുള്ള യുവ എംപി ഹൈബി ഈഡനും രംഗത്തിറങ്ങിയിരിക്കുന്നത്. എന്തിനാണ് നമുക്കിനിയും ഉറങ്ങുന്ന ഒരു പ്രസിഡന്റ് എന്നാണ് ചോദ്യം. ഹൈബി ഉദ്ദേശിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനെ ആണെന്ന് വ്യക്തം. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് എന്ന് വ്യക്തമാക്കാത്ത സ്ഥിതിയ്ക്ക് അത് സോണിയ ഗാന്ധിയെ ഉദ്ദേശിച്ചാണോ എന്ന് ചിലര്‍ ട്രോളുന്നുണ്ട. പരിശോധിക്കാം...

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഇംഗ്ലീഷില്‍ എഴുതിയ ഒറ്റവഴി ഫേസ്ബുക്ക് പോസ്റ്റ് ആണ് ബൈബി ഈഡന്റേത്. 'വൈ വി സ്റ്റില്‍ നീഡ് എ സ്ലീപ്പിങ് പ്രസിഡന്റ്' എന്നാണ് ഹൈബിയുടെ ചോദ്യം. നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയതിന് പിറകെയായിരുന്നു ഇത്.

ഏത് പ്രസിഡന്റ്

ഏത് പ്രസിഡന്റ്

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിറകെ തന്നെ ഇടതു ഹാന്‍ഡിലുകളില്‍ നിന്നുള്ള പരിഹാസവും തുടങ്ങി. ഉറങ്ങുന്ന പ്രസിഡന്റിനെ വേണമോ എന്ന് മാത്രമായിരുന്നല്ലോ ചോദ്യം. ആ പ്രസിഡന്റ് കെപിസിസി പ്രസിഡന്റ് ആണോ എഐസിസി പ്രസിഡന്റ് ആണോ എന്നാണ് ചോദ്യം.

രണ്ടും ചേര്‍ത്താണോ

രണ്ടും ചേര്‍ത്താണോ

സോഷ്യല്‍ മീഡിയയിലെ ഇടത് വക്താക്കളില്‍ ഒരാളായ അസീബ് പുത്തലത്തും കമന്റുമായി രംഗത്ത് വന്നു. 'ഉദ്ദേശിക്കുന്നത് ദേശീയ തലത്തിലാണോ സംസ്ഥാനതലത്തിലാണോ എന്ന് സംശയിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് അണികളുടെ വേദനയില്‍ പങ്കുചേരുന്നു' എന്നായിരുന്നു അസീബിന്റെ കമന്റ്.

എന്തിനാണ് ഉറങ്ങുന്ന പാര്‍ട്ടി

എന്തിനാണ് ഉറങ്ങുന്ന പാര്‍ട്ടി

ഹൈബിയുടെ പോസ്റ്റിനെ പരിഹസിച്ച് മറ്റൊരു ഇടതുഹാന്‍ഡിലില്‍ നിന്നുള്ള കമന്റ് ഇങ്ങനെ ആയിരുന്നു- 'വൈ ഡു വി സ്റ്റില്‍ നീഡ് എ സ്ലീപ്പിങ് പാര്‍ട്ടി?'. ബീന സണ്ണി എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു ഈ ചോദ്യം. സോണിയ ഗാന്ധിയല്ലേ നിങ്ങളുടെ പ്രസിഡന്റ് എന്ന് ചോദിച്ച് ഡോ പ്രേംകുമാറും രംഗത്ത് വന്നു.

ചീത്തവിളി

ചീത്തവിളി

ഈ പോസ്റ്റിന്റെ പേരില്‍ ഹൈബിയെ പിന്തുണയ്ക്കുന്ന ഒരുപാടുണ്ട്. എന്നാല്‍ ഹൈബിയെ ചീത്ത വിളിക്കുന്നവരും കുറവല്ല. ഗ്രൂപ്പില്ലാത്ത നേതാവായതുകൊണ്ടാണ് മുല്ലപ്പള്ളി ഈ വിധം എല്ലാവരും വേട്ടയാടുന്നത് എന്നാണ് ആക്ഷേപം. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ സംസ്ഥാനം മുഴുവന്‍ ഓടിനടന്ന ആളാണ് മുല്ലപ്പള്ളി എന്ന് ഓര്‍മപ്പെടുത്തുന്നും ഉണ്ട് ചിലർ.

കലാപം തുടങ്ങി

കലാപം തുടങ്ങി

കെ ബാബുവും കെസി ജോസഫും മുല്ലപ്പള്ളിയ്‌ക്കെതിരെ നേരത്തേ രംഗത്തിറങ്ങിയിരുന്നു. രണ്ട് പേരും എ ഗ്രൂപ്പിന്റെ വ്ക്താക്കളും ആണ്. പുന:സംഘടന ആവശ്യമാണെന്നാണ് ജോസഫ് പറഞ്ഞത്. തോല്‍വിയുടെ ഉത്തരവാദിത്തം നേതാക്കള്‍ തന്നെ ഏറ്റെടുക്കണം എന്ന് കെ ബാബുവും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

രാജിവയ്ക്കാനില്ല

രാജിവയ്ക്കാനില്ല

തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഹൈക്കമാന്‍ഡിന് മുന്നില്‍ മുല്ലപ്പള്ളി തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വയം സ്ഥാനം ഒഴിയാന്‍ അദ്ദേഹം തയ്യാറല്ല. ഹൈക്കമാന്‍ഡിന് ഉചിതമായ തീരുമാനം സ്വീകരിക്കാം എന്ന നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചിരിക്കുന്നത്. കനത്ത പരാജയം നേരിട്ട അസമില്‍, പിസിസി അധ്യക്ഷന്‍ സ്വമേധയാ രാജിവച്ചിരുന്നു.

തോല്‍ക്കുമ്പോള്‍ മാത്രമോ

തോല്‍ക്കുമ്പോള്‍ മാത്രമോ

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും കേരളത്തില്‍ മിന്നും വിജയം ആയിരുന്നു നേടിയത്. എന്നാല്‍ ആ വിജയത്തിന് മുല്ലപ്പള്ളിയ്ക്ക് അഭിനന്ദനം ഒന്നും ലഭിച്ചില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടപ്പോള്‍ അതിന്റെ ബാധ്യത മുല്ലപ്പള്ളിയുടെ തലയില്‍ തന്നെ വരികയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു.

ബിജെപിയില്‍ 'തലകള്‍' ഉരുളും... ചരിത്രത്തിലില്ലാത്ത തിരിച്ചടി; പിടിച്ചുനിൽക്കാൻ കേന്ദ്രത്തിലെ 'പിടി' മതിയാവില്ലബിജെപിയില്‍ 'തലകള്‍' ഉരുളും... ചരിത്രത്തിലില്ലാത്ത തിരിച്ചടി; പിടിച്ചുനിൽക്കാൻ കേന്ദ്രത്തിലെ 'പിടി' മതിയാവില്ല

cmsvideo
  Mullappally ramachandran About Election Results 2021 | Oneindia Malayalam

  കൈവിട്ടതോ അതോ വിറ്റതോ? ബിജെപിയ്ക്ക് കുറഞ്ഞത് 4 ശതമാനം വോട്ടുകള്‍; സര്‍വ്വ സന്നാഹങ്ങളും പുറത്തെടുത്തിട്ടും...കൈവിട്ടതോ അതോ വിറ്റതോ? ബിജെപിയ്ക്ക് കുറഞ്ഞത് 4 ശതമാനം വോട്ടുകള്‍; സര്‍വ്വ സന്നാഹങ്ങളും പുറത്തെടുത്തിട്ടും...

  ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം

  ഹൈബി ഈഡന്‍
  Know all about
  ഹൈബി ഈഡന്‍

  English summary
  Kerala Election Results 2021: Congress MP Hibi Eden asks, Why do we still need a sleeping President?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X