കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പ്രകീര്‍ത്തനവുമായി ധര്‍മടത്തെ ബിജെപി സ്ഥാനാര്‍ത്ഥി! പിണറായി തുടരട്ടേ... അത് ദോഷമല്ലെന്ന് സികെപി

Google Oneindia Malayalam News

കണ്ണൂര്‍: ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ആണ് സികെ പത്മനാഭന്‍. ഇപ്പോള്‍ കെ സുരേന്ദ്രന്‍ ഇരിക്കുന്ന കസേരയില്‍ ഇരുന്നിരുന്ന ആള്‍. ഒന്നല്ല, രണ്ട് തവണ പ്രസിഡന്റ് ആയിട്ടുണ് സികെ പത്മനാഭന്‍.

ബിജെപിയില്‍ 'തലകള്‍' ഉരുളും... ചരിത്രത്തിലില്ലാത്ത തിരിച്ചടി; പിടിച്ചുനിൽക്കാൻ കേന്ദ്രത്തിലെ 'പിടി' മതിയാവില്ലബിജെപിയില്‍ 'തലകള്‍' ഉരുളും... ചരിത്രത്തിലില്ലാത്ത തിരിച്ചടി; പിടിച്ചുനിൽക്കാൻ കേന്ദ്രത്തിലെ 'പിടി' മതിയാവില്ല

'ചെന്നിത്തലയെ കോമാളിവേഷംകെട്ടിച്ച അടൂരിലെ അന്താരാഷ്ട്രവിദഗ്ധനും പേരിനൊപ്പം ബ്രാ കൊണ്ടുനടക്കുന്ന ഐഎഎസ്സുകാരനും''ചെന്നിത്തലയെ കോമാളിവേഷംകെട്ടിച്ച അടൂരിലെ അന്താരാഷ്ട്രവിദഗ്ധനും പേരിനൊപ്പം ബ്രാ കൊണ്ടുനടക്കുന്ന ഐഎഎസ്സുകാരനും'

ഇത്തവണ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും സികെ പത്മനാഭന്‍ തന്നെ. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയതിന് പിറകെ, പിണറായി വിജയനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സികെപി എന്ന് വിളിക്കപ്പെടുന്ന സികെ പത്മനാഭന്‍. പപരിശോധിക്കാം...

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

സ്വപ്‌ന സാക്ഷാത്കരം

സ്വപ്‌ന സാക്ഷാത്കരം

കേരളത്തിന്റെ ജനവിധിയെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു എന്നാണ് സികെ പത്മനാഭന്‍ പറയുന്നത്. തുടര്‍ഭരണം എന്നത് കേരളീയരുടെ മനസ്സില്‍ കുറേ കാലമായി നില്‍ക്കുന്ന ഒരു സ്വപ്‌നം ആയിരുന്നു. ആ സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാരിന് ജനം വിധി നല്‍കി.

പിണറായിക്ക് അര്‍ഹിച്ച അംഗീകാരം

പിണറായിക്ക് അര്‍ഹിച്ച അംഗീകാരം

പിണറായി വിജയന് അര്‍ഹിച്ച അംഗീകാരമാണ് ഈ തുടര്‍ഭരണം എന്നും സികെ പത്മനാഭന്‍ പറയുന്നു. പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്ന ഒരു പ്രതിപക്ഷം ഉണ്ടാകണം. എന്ത് ചെയ്താലും എതിര്‍ക്കണം എന്നത് വികലമായ ഒരു പ്രതിപക്ഷ ചിന്താഗതിയാണെന്നും അദ്ദേഹം പറയുന്നു.

മികച്ച കാര്യക്ഷമത

മികച്ച കാര്യക്ഷമത

കൊറോണ അടക്കമുള്ള വിഷയങ്ങളില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ കാണിച്ചതിനേക്കാള്‍ കാര്യക്ഷമത പിണറായി വിജയന്‍ കാണിച്ചിട്ടുണ്ട്. പിണറായി വിജയന്‍ തുടരട്ടേ... അതൊരു ദോഷമല്ലെന്നും സികെ പത്മനാഭന്‍ പറയുന്നുണ്ട്.

പിണറായിയോടുള്ള താത്പര്യം

പിണറായിയോടുള്ള താത്പര്യം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനോടും അതിന് നേതൃത്വം നല്‍കിയ പിണറായി വിജയനോടും കേരളത്തിലെ ജനങ്ങള്‍ക്കുള്ള പ്രത്യേക താത്പര്യം ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞു എന്നും സികെപി പറയുന്നുണ്ട്. എന്തുകൊണ്ട് ബിജെപി പരാജയപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുതുടങ്ങിയത്.

മുന്‍ കമ്യൂണിസ്റ്റ്

മുന്‍ കമ്യൂണിസ്റ്റ്

സികെ പത്മനാഭന്‍ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മാത്രമല്ല. മുന്‍ കമ്യൂണിസ്റ്റുകാരന്‍ കൂടിയാണ്. 1969 ല്‍ ആണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി വിടുന്നത്. അന്ന് ബിജെപി നിലവില്ല. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിലായിരുന്നു അന്ന് അദ്ദേഹം ചേര്‍ന്നത്. ബിജെപിയുടെ ആദ്യ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് സികെ പത്മനാഭന്‍.

വോട്ട് മെച്ചപ്പെടുത്തി

വോട്ട് മെച്ചപ്പെടുത്തി

ഇത്തവണ ധര്‍മടത്ത് പിണറായി വിജയനെതിരെ ബിജെപി രംഗത്തിറക്കിയത് സികെ പത്മനാഭനെ ആയിരുന്നു. അദ്ദേഹം ആകെ നേടിയത് 14,623 വോട്ടുകളായിരുന്നു. 9.1 ശതമാനം വോട്ട് വിഹിതവും. എന്തായാലും 2016 ല്‍ ധര്‍മടത്തെ ബിജെപി സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ടുകള്‍ അധികമായി നേടാന്‍ സികെ പത്മനാഭന് സാധിച്ചിട്ടുണ്ട്.

ഞെട്ടിച്ച പ്രതികരണം

ഞെട്ടിച്ച പ്രതികരണം

തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മുതിര്‍ന്ന നേതാവ് തന്നെ ഇത്തരം പ്രശംസകള്‍ ചൊരിഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ വൈകാതെ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

കൈവിട്ടതോ അതോ വിറ്റതോ? ബിജെപിയ്ക്ക് കുറഞ്ഞത് 4 ശതമാനം വോട്ടുകള്‍; സര്‍വ്വ സന്നാഹങ്ങളും പുറത്തെടുത്തിട്ടും...കൈവിട്ടതോ അതോ വിറ്റതോ? ബിജെപിയ്ക്ക് കുറഞ്ഞത് 4 ശതമാനം വോട്ടുകള്‍; സര്‍വ്വ സന്നാഹങ്ങളും പുറത്തെടുത്തിട്ടും...

Recommended Video

cmsvideo
രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?

കേവല ഭൂരിപക്ഷത്തിന് കേവലം 4 സീറ്റ് അകലെ! തൃപ്പൂണിത്തുറയും കുണ്ടറയും പെരിന്തൽമണ്ണയും പേരാവൂരും കനിഞ്ഞെങ്കിൽ...കേവല ഭൂരിപക്ഷത്തിന് കേവലം 4 സീറ്റ് അകലെ! തൃപ്പൂണിത്തുറയും കുണ്ടറയും പെരിന്തൽമണ്ണയും പേരാവൂരും കനിഞ്ഞെങ്കിൽ...

ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം

English summary
Kerala Election Results 2021: Let Pinarayi Vijayan rule, there is no bad in it, says his rival BJP candidate and senior leader CK Padmanabhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X