കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ ചെലവിൽ ഖജനാവ് കാലി; കടുത്ത ചുരുക്കൽ നടപടികൾക്കൊരുങ്ങി സർക്കാർ...

Google Oneindia Malayalam News

തിരുവനന്തപുരം : ഓണചെലവിൽ ഖജനാവ് കാലിയായതോടെ ശക്തമായ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കാൻ സർക്കാർ ചെലവുകൾ വെട്ടിചുരുക്കണമെന്നത് സർക്കാർ നാളെ തീരുമാനിക്കും. കടത്ത ട്രഷറി നിയന്ത്രണം അടുത്ത ആഴ്ചകൾ മുതലാണ് നടപ്പാക്കുക.

ഓണത്തിന് ഒറ്റയടിക്ക് 15000 കോടി രൂപയോളമാണ് സർക്കാരിന് ചെലവ് വന്നത്. സ്കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ ഉള്ളവയ്ക്കാകും വിലക്കുണ്ടാകുക. ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.

1

പദ്ധതികൾക്കായി ബജറ്റിലൂടെ അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണവും കൊണ്ടു വന്നേക്കും. സാമ്പത്തിക വർഷം ആരംഭിച്ച് ഇതുവരെ സമയത്ത് പദ്ധതി വിഹിതത്തിന്റെ 43% തുക വകുപ്പുകൾ ചെലവിട്ടാൽ മതിയെന്നാണു ധനവകുപ്പിന്റെ നിലപാട്. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ചില വകുപ്പുകർ അനുവധിച്ച തുകയിൽ 100 ശതമാനവും ചെലവാക്കിയിട്ടുണ്ട്.

2

മറ്റു ചില വകുപ്പുകളാകട്ടെ പദ്ധതി വിഹിതം ചെലവാക്കാതെ സൂക്ഷിക്കുകയാണ്. വകുപ്പുകൾ മുഴുവൻ തുകയും ചിലവിട്ടത് ധനവിനിയോഗ ക്രമത്തെ തകിടംമറിച്ചിട്ടുണ്ട്. ഇത് മറികടക്കാൻ ചെലവിടാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന വകുപ്പുകളിൽനിന്ന് അവ തിരിച്ചെടുക്കും. പക്ഷേ നിലവിലത്തെ ചിലവുകൾ അനുസരിച്ച് ഇതിലും സർക്കാരിന് പിടിച്ചു നിൽക്കാനാകുമെന്ന് ഉറപ്പില്ല.

'പിണറായി ചരിത്രം കുറിക്കും': മൂന്നാം പിണറായി സർക്കാർ വരും: പ്രവചനവുമായി സ്വാമി സച്ചിദാനന്ദ'പിണറായി ചരിത്രം കുറിക്കും': മൂന്നാം പിണറായി സർക്കാർ വരും: പ്രവചനവുമായി സ്വാമി സച്ചിദാനന്ദ

3

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളാണ് സർക്കാരിന് മുമ്പിലുള്ള മറ്റൊരു വഴി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ ഇത്തരത്തിലുള്ള നടപടികൾ നടപ്പാക്കിയിരുന്നു. അതേസമയം ഈ ഘട്ടത്തിലും ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് ബിവ്റിജസ് കോർപറേഷനിൽ അനധികൃതമായി ഡപ്യൂട്ടേഷനിൽ തുടർന്ന 541 ജീവനക്കാർക്കു വേതനം ക്രമപ്പെടുത്തി മന്ത്രിസഭ പാസാക്കി.

അനീമിയയോട് ബൈ പറയാം... വിളർച്ച ഒഴിവാക്കാൻ മറക്കാതെ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

4

തദ്ദേശ പൊതു സർവീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു ധനവകുപ്പിന്റെ നിർദേശത്തെ മറികടന്നായിരുന്നു മന്ത്രസഭ തീരുമാനം.ഓണക്കിറ്റ്, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, കെഎസ്ആർടിസിക്കു സഹായം തുടങ്ങിയവയ്ക്കായി 15,000 കോടി രൂപ ചെലവിട്ടതോടെയാണ് ട്രഷറി കാലിയായത്. നാളെ കേന്ദ്രത്തിൽനിന്നു ധനക്കമ്മി നികത്തൽ ഗ്രാന്റ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടേണ്ടതാണ്.

5

കിട്ടിയില്ലെങ്കിൽ രണ്ടാം പിണറായി സർക്കാർ ആദ്യമായി ഓവർ ഡ്രാഫ്റ്റിലേക്കു പോകും.ചിലവ് തികയാതെ വന്നാൽ സർക്കാരുകൾക്ക് റിസർവ് ബാങ്കിനെ സമീപിക്കാം. എന്നാൽ അനുവദിനീയമായ തുകയിൽ 1,683 കോടി രൂപ കേരളം എടുത്തു കഴിഞ്ഞു. 1,683 കോടി രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം എന്നുള്ളതാണ് ഇനിയുള്ള വഴി. എന്നിട്ടും തികഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് പോകേണ്ടി വരും.

ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

English summary
kerala financial department is going to huge crisis after onam celebration expenses government will be taken strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X