കുട്ടനാട്ടില്‍ സ്ഥിതി രൂക്ഷം... കുടിവെള്ളമില്ല.... ക്യാമ്പിലുള്ളവരെ ആലപ്പുഴയിലേക്ക് മാറ്റുന്നു
ആലപ്പുഴ: കുട്ടനാട്ടില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടെയുള്ള ക്യാമ്പുകളില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ അല്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അധികൃതര്‍. അതേസമയം ഇവിടേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍ പോലും പ്രതിസന്ധിയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ ആലപ്പുഴയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ എറണാകുളത്തും മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നെല്ലിയാമ്പതി പോലെ തന്നെ ദുരിതത്തിലാണ് കുട്ടനാടും. ഇവിടങ്ങളിലെ ക്യാമ്പിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും സൂചനയുണ്ട്. ക്യാമ്പിലുള്ളവരെ ആലപ്പുഴയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

കടുത്ത കുടിവെള്ള ക്ഷാമം
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ശുദ്ധജലം ലഭിക്കുന്നതേ ഇല്ലെന്നാണ് പരാതി. ഭക്ഷണ സാധനങ്ങളും ഇവിടേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തകര്‍ മരുന്നും ഭക്ഷണവും എത്തിച്ച് കൊടുക്കുന്നുണ്ടെങ്കിലും ഇത് കുട്ടനാട്ടില്‍ ലഭിക്കുന്നില്ല. ക്യാമ്പുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

ജനങ്ങള്‍ ഉറച്ച് തന്നെ
ക്യാമ്പുകള്‍ വിട്ട പോകില്ലെന്നാണ് ജനങ്ങളുടെ പിടിവാശി. ഇത് ഭരണകൂടത്തിന് തന്നെ തിരിച്ചടിയാണ്. നിലവില്‍ ഇവിടേക്ക് ടോറസ് ലോറി മാത്രമാണ് എത്തുന്നത്. നേരത്തെ ഹെലികോപ്ടറില്‍ കയറില്ലെന്നും പലരും പറഞ്ഞിരുന്നു. അതേസമയം ഇവിടത്തെ മലിന ജലത്തില്‍ ഭക്ഷണം പാകം ചെയ്യുന്നത് കടുത്ത ആരോഗ് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പിലുള്ള ആര്‍ക്കെങ്കിലും അടിയന്തര ചികിത്സയോ മറ്റോ വേണ്ടി വന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാനും വലിയ ബുദ്ധിമുട്ടാണ്.

ശൗചാലയങ്ങള്‍ വൃത്തിഹീനം
വൃത്തികുറഞ്ഞ സാഹചര്യത്തിലാണ് കുട്ടനാട്ടിലുള്ളവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അതിനാല്‍ രോഗം പടരാനുള്ള സാധ്യതയുണ്ട്. ഇവിടെയുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ തീര്‍ന്നിരിക്കുകയാണ്. ഈ അവസ്ഥയില്‍ കുട്ടനാട്ടിലെ ക്യാമ്പില്‍ തുടരുന്നത് നല്ലതല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരെ ആലപ്പുഴ നഗര പ്രദേശത്തേക്ക് മാറ്റുന്നതായിരിക്കും നല്ലതെന്നാണ് തീരുമാനം.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധം
മാറ്റിത്താമസിപ്പിക്കുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍മാരും തഹസീര്‍ദാര്‍മാരും മുഖേന ഉദ്യോഗസ്ഥര്‍ ക്യാമ്പിലുള്ളവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വീട്ടിന് സമീപം തന്നെയുള്ള ക്യാമ്പുകള്‍ വിട്ടുപോകാന്‍ താല്‍പര്യമില്ല. തങ്ങളുടെ പ്രദേശം വിട്ടുപോകുന്നതിനുള്ള മാനസിക വിഷമമാണ് ഇവര്‍ പറുന്നത്. എന്നാല്‍ കുടിവെള്ള ക്ഷാമവും മറ്റുമുള്ള ഇവിടെ നിന്ന് ഇവരെ ഒഴിപ്പിക്കാതെ രക്ഷയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മദ്യനിരോധനം....
എറണാകുളം ജില്ലയ്ക്ക് പിന്നാലെ ആലപ്പുഴ ജില്ലയിലും മദ്യനിരോധനം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് മദ്യത്തിന്റെ ഉപഭോഗം തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം.

ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications