മലപ്പുറം കൈയ്യഴിച്ച് സഹായിച്ചു; ഭക്ഷണവും വസ്ത്രങ്ങളും ബാക്കിയായി, അയല്‍ജില്ലകളിലേക്ക് നല്‍കുന്നു
മലപ്പുറം: പ്രളയം ദുരിതം വിതച്ച മലപ്പുറം ജില്ലയില്‍ 184 ക്യാമ്പുകളാണുള്ളത്. ഇവിടെ 34000ത്തോളം പേര്‍ കഴിയുന്നു. ഭക്ഷണവും കുടിവെള്ളവും വസ്ത്രവും ഇവിടേക്ക് ആവശ്യമുണ്ടെന്ന് അധികൃതര്‍ പറയുന്നതിന് മുമ്പേ നാനാ ഭാഗങ്ങളില്‍ നിന്നും പ്രവാഹമായി. സന്നദ്ധ സംഘടനകളുടെ സജീവ സാന്നിധ്യം മലപ്പുറത്തിന് എന്നും ആശ്വാസമാണ്. ഇത്തവണയും അങ്ങനെ തന്നെ.
ഒടുവില്‍ വസ്ത്രങ്ങളും ഭക്ഷണവും മിച്ചം വന്നിരിക്കുന്നു. മലപ്പുറത്തെ ക്യാമ്പുകളില്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി അയല്‍ജില്ലകളിലേക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ്. ജില്ലാ കളക്ടര്‍ അമിത് മീണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്തുകാരുടെ ഉദാരമനസ്‌കതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്നു മലപ്പുറത്തുകാര്‍. അറപ്പില്ലാതെ എന്തിനും ഒരുങ്ങി വന്ന യുവതയെ കണ്ട ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി. കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാമേഖലയില്‍ സജീവമായിരുന്നു. മാത്രമല്ല, വെള്ളം വലിഞ്ഞപ്പോള്‍ ചളി നിറഞ്ഞുനിന്നിരുന്ന വീടുകളും റോഡുകളും ശുചീകരിക്കാനും ജനം മുന്നിലുണ്ട്.
ശേഖരിച്ച വസ്ത്രങ്ങളിലും ഭക്ഷണത്തിലും മിച്ചം വന്നത് തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലേക്ക് കൈമാറുകയാണ്. 50 സുരക്ഷാ ബോട്ടുകള്‍ തൃശൂരിലേക്ക് നല്‍കിയതായി കളക്ടര്‍ പറഞ്ഞു. ജില്ലയുടെ തീരപ്രദേശങ്ങളില്‍ നിന്ന് ദുരന്തനിവാരണ സേന ശനിയാഴ്ച 1000 പേരെ ഒഴിപ്പിച്ചു. ജില്ലയില്‍ 40 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Recommended Video

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications