Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ നടപടി; കേടായ പമ്പുകള്‍ നന്നാക്കാന്‍ 20,000 രൂപ വരെ നല്‍കും

ആലപ്പുഴ: കുട്ടനാട് മേഖലയിലെ പുനരധിവാസം വേഗത്തിലാക്കുന്നതിന് ഇവിടെ കെട്ടിനില്‍ക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റി ജലനിരപ്പ് താഴ്ത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മഴ മാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മേഖലയിലെ വെള്ളം ഇറങ്ങാത്തതിനെ തുടര്‍നാണ് നടപടി.

pinangod

ഇതിന്റെ ഭാഗമായി കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെ നെഹ്റുട്രോഫി വാര്‍ഡിന്റെ ചില ഭാഗങ്ങളിലും പമ്പുകള്‍ ഉപയോഗിച്ച് വെള്ളം അടിച്ചുവറ്റിക്കാനാണ് യോഗതീരുമാനം. എന്നാല്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നതിനെ തുടര്‍ന്ന് പമ്പുകളില്‍ പലതും കേടായ സ്ഥിതിയാണെന്ന് യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ വെള്ളത്തില്‍ മുങ്ങി നശിച്ച പമ്പുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട പാടശേഖരസമിതികള്‍ക്ക് 20,000 രൂപ വരെ നല്‍കാന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പുനരധിവാസത്തിന് വെള്ളം വറ്റിക്കേണ്ടത് അത്യാവശ്യമുള്ള ഭാഗങ്ങളിലാണ് ഇത് അനുവദിക്കുക. ഈ തുക ഉപയോഗിച്ച് അടിയന്തരമായി അത്തരം സ്ഥലങ്ങളില്‍ മോട്ടോര്‍ റിപ്പയര്‍ നടത്തി വെള്ളം വറ്റിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

ഇതിന് തയ്യാറാകാത്ത പാടശേഖരസമിതികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. എത്രയും പെട്ടെന്ന് മോട്ടോര്‍ തറകള്‍ നില്‍ക്കുന്നിടത്ത് വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിയോട് കളക്ടര്‍ ആവശ്യപ്പെട്ടു. നിലവില്‍ കൈനകരിയുള്‍പ്പടെ കുട്ടനാടിന്റെ വെള്ളം താഴാത്ത സ്ഥലങ്ങളിലുള്ള നാലായിരത്തോളം പേര്‍ ക്യാമ്പുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+