സ്വർണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾ: സ്വപ്നയെ ഇഡി ഇന്ന് ചോദ്യം ചെയ്യും; തുടർനടപടിയോ ?
കൊച്ചി: സ്വർണ്ണക്കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് വേണ്ടി ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. തുടർ നടപടികളുടെ ഭാഗമായാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
കേസിൽ പുതിയ ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ ചോദ്യം ചെയ്യൽ. കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇ ഡി കൈപ്പറ്റിയിരുന്നു.
സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. മൊഴി പരിശോധിച്ച ഇ ഡി കേന്ദ്ര ഡയറക്ടറേറ്റും അന്വേഷണവുമായി മുന്നോട്ടു പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് തുടർ നടപടികളുടെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. കേസിൽ ഇ ഡി യുടെ കസ്റ്റഡിയിൽ ആയിരിക്കെ സ്വപ്ന മൊഴിയിൽ നൽകിയിരുന്നു. എന്നാൽ, ഇതിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ സ്വപ്നയുടെ പുതിയ മൊഴിയിൽ ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ചും ഇഡി ഇന്ന് സ്വപ്നയോട് ചോദിച്ചേക്കും.

അതേസമയം, സമാന വിഷയം ആരോപിച്ച് കസ്റ്റംസിന് നേരത്തെ മൊഴി നൽകിയിട്ടും അന്വേഷിച്ചില്ല എന്നാണ് സ്വപ്നയുടെ പറയുന്നത്. ജൂൺ 7 നാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്.
ജൂൺ 7 - ന് സ്വപ്ന പറഞ്ഞത്;-
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

'ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. നിർബന്ധമായും എത്തിക്കണമെന്നാണ്. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'....

ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്നയുടെ ഭാഗത്ത് നിന്നും വീണ്ടും ആരോപണങ്ങൾ ഉണ്ടായി. ഒരാഴ്ച പിന്നിട്ട് ജൂൺ 14 - നായിരുന്നു സ്വപ്നയുടെ പ്രതികരണം ഉണ്ടായത്. സ്വപ്നാ സുരേഷിന്റെ പേരിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം. തനിക്ക് എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെയെല്ലാം നേരിടുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ജൂൺ 14 -ന് സ്വപ്ന പറഞ്ഞത് :- 'എന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും.

ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത്. അത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്.

ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്ന് എങ്ങനെ പറയാനാകും? ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് പറയുന്ന ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും? കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഷാജ് കിരണുമായി നല്ല ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് നൽകിയിരുന്നു'...
Recommended Video

എന്നാൽ, ഈ വേറിട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സ്വർണ്ണക്കളളക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കുന്ന സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി നേട്ടീസ് നൽകിയത്. കേസിൽ ഇന്ന് സ്വപ്ന വ്യക്തമാക്കുന്ന കൂടുതൽ മൊഴി കൂടുതൽ നിർണ്ണായകമായേക്കും.












Click it and Unblock the Notifications