Get Updates
Get notified of breaking news, exclusive insights, and must-see stories!

'സന്തോഷ് ട്രോഫി ഫൈനല്‍ വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല'; സ്വപ്‌നയുടെ ആരോപണങ്ങളില്‍ ജലീല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി കെ ടി ജലീലും എം ശിവശങ്കറും രംഗത്ത്. സ്വപ്‌നയുടെ ആരോപണങ്ങളെ തള്ളിയ ജലീല്‍ സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല, എന്നിട്ടല്ലേ ഇപ്പോ- കെ ടി ജലീല്‍ പറഞ്ഞു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാനില്ലെന്ന് ജലീല്‍ വ്യക്തമാക്കി. അതേസമയം, സ്വപ്‌ന സുരേഷിന്റെ പരാമര്‍ശം കാര്യമാക്കുന്നില്ലെന്നാണ് ശിവശങ്കര്‍ പ്രതികരിച്ചത്. ഇത്തരം മൊഴികള്‍ ഒരുപാട് വന്നതല്ലേ എന്നും ശിവശങ്കര്‍ ചോദിച്ചു.

2016 ല്‍ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് നളിനി നെറ്റോ വിശദീകരിക്കുന്നത്. ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് നടത്തിയത്. മറ്റൊന്നിനെ കുറിച്ചും തനിക്കറിയില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് പുറത്തുവിട്ടത്. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ എ എസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് സ്വപ്ന സുരേഷ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

kerala

അതേസമയം, സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ച ഓരോ കാര്യവും സത്യമെന്ന് തെളിയുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിരിയാണി പാത്രം കൊണ്ടു മറച്ചാലും സത്യം പുറത്തുവരും. ഒരോ വസ്തുതകളും പുറത്തുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരു നിമിഷം പോലും മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഇത്രയും ഗുരുതര ആരോപണം ഒരു മുഖ്യമന്ത്രിക്ക് നേരെ ആദ്യമാണ്. കറന്‍സി കടത്തും, സ്വര്‍ണ്ണക്കളളക്കടത്തും നടത്തിയ മുഖ്യമന്ത്രി കേരളത്തെ മുഴുവന്‍ നാണം കെടുത്തിയിരിക്കുന്നു. ഭാര്യയും മകളും ഉള്‍പ്പെടെ കള്ളക്കടത്തിന്റെ ഭാഗമാണെന്നത് അതീവ ഗൗരവകരമായ സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ധാര്‍മ്മികതയില്ലാത്ത മുഖ്യമന്ത്രിക്കെതിരായി യുവമോര്‍ച്ച ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+