തകര്‍ന്നത് നാഗാലാന്‍ഡെന്ന സ്വപ്നം; ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിൽ അത് സംഭവിച്ചു; പിടി വീണത് ഇങ്ങനെ
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇവര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തുമെന്നാണ് കരുതുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ട സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവില്‍ വെച്ചാണ് പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇരുവരേയും പിടികൂടിയിരിക്കുന്നത്. അതേസമയം, ഇവര്‍ ബംഗളൂരു വിട്ട് നാഗാലാന്‍ഡിലേക്ക് കടക്കാന്‍ പദ്ധതിയുണ്ടായിരുന്നെന്നും ഇതിനിടെയാണ് എന്‍ഐഎ സംഘം പിടികൂടിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്...

റോഡ് മാര്‍ഗം
ബംഗളൂരുവിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചത്. റോഡ് മാര്‍ഗമാണ് ഇവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്. വിമാനമാര്‍ഗാമാണ് വരുന്നതെന്ന സൂചന നേരത്തെ പുറത്ത് വന്നിരുന്നു. കൊച്ചിയില്‍ എത്തിയ ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക.

ചെറിയൊരു അബദ്ധം
സ്വപ്ന സുരേഷിനെ പിടികൂടാന്‍ സഹായിച്ചത് എന്‍ഐഎയുടെ ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെയാണ്. ദിവസങ്ങളായി ഇവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടെയാണ് ഉള്ളതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇത് സ്വപ്നയാണെന്ന് ഉറപ്പാക്കിയായിരുന്നു ബാക്കിയെല്ലാ നീക്കങ്ങള്‍. മകളുടെ ഫോണിലെ ചെറിയൊരു അബദ്ധം കാരണമാണ് ശരിക്കും സ്വപ്ന കുടുങ്ങാന്‍ കാരണം.

മകളുടെ ഫോണ്‍
ഫോണ്‍ ഉള്‍പ്പെടെ തന്നെ പിന്തുടര്ന്ന് പിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും സ്വപ്ന കൈയ്യില്‍ കരുതിയിരുന്നില്ല. എന്നാല്‍ മകള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ശരിക്കും സ്വപ്നയെ കുടുക്കുകയായിരുന്നു. ഇത് ഓഫായി കിടക്കുകയായിരുന്നു. എന്നാല്‍ മകള്‍ ഇത് ഓണാക്കിയതോടെ ട്രാക്ക് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭര്‍ത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബംഗളൂരുവില്‍ എത്തുകയായിരുന്നു.

നഗാലാന്ഡിലേക്ക്
എന്‍ഐഎ അന്വേഷണ സംഘം തിരയുന്ന പശ്ചാത്തലത്തില്‍ നാഗാലാന്‍ഡിലേക്ക് കടക്കാനായിരുന്നു സ്വപ്ന സുരേഷും സന്ദീപ് നായരും പദ്ധതിയിട്ടിരുന്നത്. സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ട് നാഗാലാന്‍ഡിലുണ്ടായിരുന്നു. അവിടേക്ക് പാകാനയിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഫോണ്‍ വിളികള്‍ പാരയായതോടെ ബംഗളൂരുവില്‍ നിന്ന് പിടികൂടുകയായിരുന്നു.

എസ് ക്രോസ് വാഹനത്തില്‍
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബംഗളൂരുവില്‍ എത്തിയത്. ഇവര്‍ ആദ്യം മുറിയെടുത്ത് താമസിച്ചത്. ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് എന്നാല്‍ ഇവരെ തിരിച്ചറിയുമെന്നതിനെ തുടര്‍ന്ന് ഇവിടെ നിന്ന് മാറിത്താമസിക്കാന്‍ തീരുമാനിക്കുകയായിരുന്ന

അര മണിക്കൂര്‍
കോറമംഗലയിലെ ഓക്ടേവ ഹോട്ടിലാണ് ഇരുവരും പിന്നീട് മാറിയത്. രണ്ട് സ്ഥലങ്ങളിലും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകീട്ട് ആറ് മണിയോടെയാണ് ഇവര്‍ മുറിയെടുത്തത്. തുടര്‍ന്ന് ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിനുള്ളില്‍ എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പാസ്പോര്‍ട്ടും രണ്ട് ലക്ഷവും
പ്രതികളില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പാസ്പോര്‍ട്ടും എന്‍ഐഎ സംഘം പിടിച്ചെടുത്തു. ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചവരെ ചോദ്യം ചെയ്തിരുന്നു. ബംഗളൂരുവില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്ര തിരിച്ച ഇവര്‍ കേരളത്തിലെത്തിയെന്നാണ് സൂചന. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലെത്തിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications