• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കില്ല; കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അതേപടി നടപ്പിലാക്കില്ല. മുഗള്‍ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കില്ല. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം ആയാണ് കേന്ദ്രസര്‍ക്കാര്‍ എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ വെട്ടിചുരുക്കുന്നത്.

കേരളത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളിലാണ് എന്‍.സി.ആര്‍.ടിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. പാഠഭാഗങ്ങളില്‍ നിന്ന് പ്രധാനമായും ഗുജറാത്ത് കലാപം, മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, കര്‍ഷക സമരം തുടങ്ങിയവയാണ് എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല എന്നാണ് പഠനത്തില്‍ പറയുന്നത്.

 ബിന്ദു സൂപ്പറാ, വിവേകും; ഒന്നിച്ചുപഠിച്ച് പി.എസ്.സി ലിസ്റ്റില്‍ കയറിയ അമ്മയ്ക്കും മകനും പറയാനുള്ളത് ബിന്ദു സൂപ്പറാ, വിവേകും; ഒന്നിച്ചുപഠിച്ച് പി.എസ്.സി ലിസ്റ്റില്‍ കയറിയ അമ്മയ്ക്കും മകനും പറയാനുള്ളത്

ഗുജറാത്ത് കലാപം, മുഗള്‍ രാജവംശവിവരങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് എസ്.സി.ഇ.ആര്‍.ടി. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്.

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക. ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം, പഠിപ്പിക്കേണ്ടതില്ല എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്.സി.ഇ.ആര്‍.ടി. വ്യക്തമാക്കുന്നത്. പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് സംസ്ഥാനത്തിന്റെ വാദം.

Recommended Video

cmsvideo
    തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather
    English summary
    kerala government will not remove farmers protest and other portions from NCERT text book
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X