'6 വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല,പ്രധാനമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു';ധനമന്ത്രി
തിരുവന്തപുരം; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്‌ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങൾ എങ്ങനെ നികുതി കുറയ്ക്കുമെന്നും ധനമന്ത്രി ചോദിച്ചു.

കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. കേന്ദ്രം പിരിക്കുന്ന സർ ചാർജും സെസും അവർ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം. സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്‌ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാട്. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകൾ വിഷമിപ്പിക്കുന്നതാണ്. അദ്ദേഹത്തെപ്പോലൊരാൾ രാഷ്‌ട്രീയം പറയാൻ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ്-19 സാഹചര്യം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇന്ധനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് മോദി പ്രതിപക്ഷ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചത്. കേന്ദ്രം കഴിഞ്ഞ നവംബറിൽ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്ധ്ര, തമിഴ്നാട് കേരളം, ജാർഖണ്ഡ് തുടങ്ങിയവർ ചില കാരണങ്ങളാല്‍ നികുതി കുറച്ചില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.നികുതി കുറയ്ക്കാത്ത ഏഴു സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 11945 കോടി രൂപയാണ് അധികമായി സമ്പാദിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ രൂക്ഷവിമർശനവുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തി. ഇന്ധനവില നിയന്ത്രിക്കാനാകാതെ കുറ്റം സംസ്ഥാനങ്ങള്‍ക്ക് മേല്‍ ചാര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി വിവേചനം കാണിക്കുന്നുവെന്നും മമത ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് ഉണ്ടായ നഷ്ടം കേന്ദ്രസർക്കാർ കണഅടില്ലെന്ന് നടിക്കുകയാണെന്നും 97,000 കോടി രൂപ കേന്ദ്രം ഇനിയും നൽകാനുണ്ടെന്നും മമത പറഞ്ഞു.
കേന്ദ്രസർക്കാർ മതങ്ങൾക്ക് 26500 കോടി രൂപ നൽകാനുണ്ടെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത് കേന്ദ്രം സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications