വിവേചനപരം; ലക്ഷദ്വീപിൽ സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നത് വിവേചനപരമാണെന്നു ചൂണ്ടികാട്ടിയാണ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്
കൊച്ചി: ലക്ഷദ്വീപിൽ സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പുരുഷൻമാർക്ക് ഏഴു ശതമാനവും സ്ത്രീകൾക്ക് ആറു ശതമാനവും കൂട്ടുകുടംബങ്ങൾക്ക് എട്ടു ശതമാനവുമായാണ് ഭൂക്രയവിക്രയങ്ങൾക്കുള്ള ഡ്യൂട്ടി വർധിപ്പിച്ചത്. നേരത്തെ ഇത് എല്ലാവർക്കും ഒരു ശതമാനമായിരുന്നു. എന്നാൽ പാർലമെന്റ് ഭേദഗതി കൂടാതെയാണ് അഡ്മിനിസ്ട്രേഷൻ സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയത്.

പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നത് വിവേചനപരമാണെന്നു ചൂണ്ടികാട്ടിയാണ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് സ്വദേശിയായ അഡ്വ. മുഹമ്മദ് സാലിഹാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഡ്യൂട്ടി വർധിപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിനോ കലക്ടർക്കോ അധികാരമില്ല എന്ന് ഹർജിക്കാരൻ വാദിച്ചു. ഇതും പരിഗണനയിലെടുത്ത കോടതി അഡ്മിനിസ്ട്രേഷനോട് നിലപാട് അറിയാക്കാനും ആവശ്യപ്പെട്ടു.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നതും കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകൾ പൊളിച്ച് മാറ്റരുതെന്നാണ് കോടതി നൽകിയിട്ടുള്ള നിർദേശം. അതേ സമയം ഈ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രണ്ടാഴ്ചക്കുള്ളിൽ നിലപാട് അറിയിക്കാനും ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകിയിട്ടുണ്ട്. 102 വീടുകള്‍ പൊളിച്ചുനീക്കണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് അഡ്മിനിസ്ട്രേഷൻ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications