Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ കേരളം ഒന്നാമത്? ഗവര്‍ണര്‍ക്ക് മറുപടിയുമായി സിപിഎം

തിരുവനന്തപുരം : മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി പി എം. കരളത്തെയും മലയാളികളെയും ഇകഴ്ത്തി കാട്ടാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ നുണപ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് ഗവര്‍ണറുടെ പ്രസ്താവനയെന്ന് സി പി എം പത്രക്കുറിപ്പിലൂടെ അറിയിച്ചു . നേരത്തെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി രംഗത്തെത്തിയിരുന്നു .

1

സംഘപരിവാറിന്റെയും, സംഘപരിവാറിന്റെ കേരളത്തിലെ വക്താവായ ആരിഫ് മുഹമ്മദ് ഖാന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ചില മാധ്യമങ്ങളുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നുക കേരളത്തിനാണ് ഈ സ്ഥാനം എന്നാണ്. എന്നാല്‍ സത്യാവസ്ഥ അതല്ല എന്ന് കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ തന്നെ പറയുന്നുണ്ട്. മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതെന്നല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്ന് സി പി എം അറിയിച്ചു. പ്രസ്്താവയുടെ പൂര്‍ണരൂപം.

2

മദ്യ ഉപഭോഗത്തിലും മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്? സംഘപരിവാറിന്റെയും, സംഘപരിവാറിന്റെ കേരളത്തിലെ വക്താവായ ആരിഫ് മുഹമ്മദ് ഖാന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ചില മാധ്യമങ്ങളുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നുക കേരളത്തിനാണ് ഈ സ്ഥാനം എന്നാണ്.

3

എന്നാല്‍ സത്യാവസ്ഥ അതല്ല എന്ന് കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ തന്നെ പറയുന്നുണ്ട്. മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതെന്നല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ല. മദ്യപിക്കുന്ന പുരുഷന്മാരുടെ ശതമാനത്തില്‍ ഗോവ ഒന്നാമതും അരുണാചല്‍ പ്രദേശ് രണ്ടാമതുമാണ്. സ്ത്രീകളുടെ മദ്യ ഉപഭോഗത്തില്‍ അരുണാചല്‍ പ്രദേശ് ഒന്നാമതും സിക്കിം രണ്ടാമതുമാണ്.

4

കേന്ദ്രസര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ ഇങ്ങനെയാണ് എന്നിരിക്കെയാണ് കേരളത്തിനെതിരായ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. കേരളത്തെയും മലയാളികളെയും ഇകഴ്ത്തി കാട്ടാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ നുണപ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. സംഘപരിവാര്‍ നുണ ഫാക്ടറികള്‍ പടച്ചുവിടുന്ന ഇത്തരം പച്ചക്കള്ളങ്ങളെ വലിയ പ്രധാന്യത്തോടെ ഏറ്റെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍.

5

കേരളത്തില്‍ സംഘപരിവാര്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം നിലപാടുകളിലൂടെ സംഘപരിവാറിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ്. രണ്ടുകൂട്ടരുടെയും ലക്ഷ്യം കേരളത്തെ തകര്‍ക്കലും മലയാളികളെ ആക്ഷേപിക്കലുമാണ്.

6

അതേസമയം, കേരളം ലോട്ടറിയും മദ്യവും വിറ്റാണ് പണമുണ്ടാക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമാണ് പോകുന്നത് എന്നും എന്നാല്‍ ലോട്ടറിയും മദ്യവും മതി എന്ന് കേരളം തീരുമാനിച്ചിരിക്കുകയാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+