ഭിന്നലിംഗക്കാര്‍ക്കുവേണ്ടി കേരളത്തില്‍ ജി ടാക്‌സി വരുന്നു
തിരുവനന്തപുരം: സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അകറ്റി നിര്‍ത്തുന്ന ഭിന്നലിംഗക്കാര്‍ക്കായി പുതിയ സംരംഭം വരുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക്, ടാക്‌സി സര്‍വീസുമായാണ് രംഗത്തെത്തുന്നത്. ഭിന്നലിംഗക്കാര്‍ക്ക് ഇതുവഴി ടാക്‌സി ഉടമകളും തൊളിലാളികളുമാകാം.
നേരത്തെ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഷീ ടാക്‌സിയുടെ മറ്റൊരു പതിപ്പായാണ് ജി ടാക്‌സിയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അവതരിപ്പിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്ക് പുതിയൊരു തൊഴില്‍മേഖല പ്രദാനം ചെയ്യുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ജി ടാക്‌സിക്കായി പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്.

ഭിന്നലിംഗക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയുമാണ് ജി ടാക്‌സി സേവനമെന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. ടാക്‌സിയിലെ തൊഴിലാളികള്‍ ഭിന്നലിംഗക്കാരായിരിക്കുമെങ്കിലും എല്ലാവിഭാഗം ജനങ്ങള്‍ക്കും ടാക്‌സിയില്‍ യാത്രചെയ്യാം.
വരുന്ന മാര്‍ച്ചില്‍ ആദ്യ ടാക്‌സി സര്‍വീസ് സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഭിന്നലിംഗക്കാര്‍ സമൂഹവുമായി നിരന്തരം ഇടപെടുന്നതിലൂടെ ഇവരോടുള്ള സമൂഹത്തിന്റെ എതിര്‍പ്പ് അവസാനിക്കുമെന്നും മാന്യമായി ജീവിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുമെന്നും സാമൂഹ്യക്ഷേമ വകുപ്പ് കണക്കുകൂട്ടുന്നു.












Click it and Unblock the Notifications