Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് ചെലവ് 200 കോടിക്കും മുകളില്‍..! ഒരു വോട്ടര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്നത് ഇത്ര!

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിഞ്ഞതോടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഏകദേശ ചിത്രം തെളിഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും കഴിയും എന്നതിനാല്‍ ഈ തിരഞ്ഞെടുപ്പിനെ എല്ലാവരും ആവേശത്തോടെയാണ് നോക്കി കാണുന്നത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുള്ളതിനാല്‍ സെമിഫൈനല്‍ ആയി തദ്ദേശ തിരഞ്ഞെടുപ്പിനെ വിലയിരുത്താം.

ഇങ്ങനെയൊക്കെ ആണെങ്കിലും തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് നല്ല ചെലവുള്ള പരിപാടിയാണ്. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വലിയൊരു തുകയാണ് സര്‍ക്കാരിനെ ചെലവാക്കേണ്ടി വരുന്നത്. ഓരോ തിരഞ്ഞെടുപ്പ് വര്‍ഷവും ഈ തുക ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്.

Kerala Local Body Election

ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍, അവര്‍ക്കുള്ള പ്രത്യേക അലവന്‍സ്, വോട്ടിംഗ് മെഷീന്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗതാഗതം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ തയ്യാറാക്കല്‍, വോട്ടെണ്ണല്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും സുഗമമായി നടത്തുക എന്നത് ചെലവേറിയ പ്രക്രിയ തന്നെയാണ്. ഇത്തവണ സംസ്ഥാനത്തെ 2.86 കോടി വോട്ടര്‍മാരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുള്ളത്.

അതായത് ഈ വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് സര്‍ക്കാരിന് 200 കോടി രൂപയ്ക്ക് മുകളിലാണ് ചെലവാകുക. തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ട് ചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്ന് ചെലവാകുന്നത് 70 രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 169 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന് ചെലവായത്. 2010 ലെ തിരഞ്ഞെടുപ്പിന് ഇത് 65 കോടി രൂപയും 2015 ല്‍് 88 കോടി രൂപയും ആയിരുന്നു ചെലവ്.

2010 ല്‍ നിന്ന് 2015 ല്‍ എത്തുമ്പോള്‍ 35 ശതമാനമാണ് ചെലവ് വര്‍ധിച്ചത് എങ്കില്‍ 2020 ല്‍ 92 ശതമാനം വര്‍ധനയോടെ 168.82 കോടി രൂപയായിരുന്നു തിരഞ്ഞെടുപ്പ് ചെലവ്. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും തിരഞ്ഞെടുപ്പ് ചെലവില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാകുന്നത് എന്ന് സാരം. അതേസമയം ഈ കണക്കുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ ചെലവോ, അവിടത്തെ ഉദ്യോഗസ്ഥരുടെ ശമ്പളമോ ഉള്‍പ്പെടുന്നില്ല.

അതുകൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവ് അതിലും കൂടും. ഇത്തവണ എസ്‌ഐആര്‍ രജിസ്‌ട്രേഷന്‍ കൂടി ഉള്ളതിനാല്‍ ചെലവ് വര്‍ധിക്കും എന്നുറപ്പാണ്. അതേസമയം ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ഭീമമായ തുക എല്ലാ വര്‍ഷവും മുടക്കുന്നുണ്ട്. 2022-23 ല്‍ 3.02 കോടി രൂപയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് എങ്കില്‍ 2021-22ല്‍ ഇത് 3.33 കോടി രൂപയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+