കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍; ഇളവുകള്‍ ആര്‍ക്കൊക്കെ, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. പാഴ്‌സല്‍ , ടേക്ക് എവെ എന്നിവ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസമില്ല. എന്നാല്‍ ഇത് പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. മൊബൈല്‍ ഫോണ്‍ കടകള്‍ നാളെ തുറക്കാന്‍ അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ ശനി, ഞായര്‍ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമാണ്.

kerala

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടാന്‍ തീരുമാനിച്ചിരുന്നു. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടര്‍ന്നുകൊണ്ടാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
Kerala Lockdown News Today: Strict restrictions on Saturdays and Sundays, things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X