ലോക്ക്ഡൗൺ: സംസ്ഥാനത്ത് നാളെ കൂടുതൽ ഇളവുകൾ
സംസ്ഥാനത്തെ ലോക്ഡൗണിൽ നാളെ മാത്രം കൂടുതൽ ഇളവ്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടിയിരുന്നു. ജൂൺ 16 വരെയാണ് സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗവ്യാപന തേതിൽ കാര്യമായ കുറവ് വ്യക്തമല്ലാത്ത സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകളും പിൻവലിച്ചാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ നീട്ടിയത്.

അതേസമയം സംസ്ഥാനത്തെ ലോക്ഡൗണിൽ നാളെ മാത്രം കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്കു പുറമേയാണിത്. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായിരിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടക്കം നാളെ തുറന്ന് പ്രവർത്തിക്കും.
വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ് ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല. സ്‌റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.
ഹോട്ടലുകളില്‍ നിന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. പാഴ്‌സല്‍ , ടേക്ക് എവെ എന്നിവ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസമില്ല. എന്നാല്‍ ഇത് പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
Recommended Video
ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്പോട്ടുകളാണുള്ളത്.












Click it and Unblock the Notifications