പതിവ് തെറ്റിക്കാതെ ലോട്ടറിയെടുത്തു, സോമരാജന് അടിച്ചു 80 ലക്ഷം; 'ഇതൊക്കെയാണ് മോനേ ഭാഗ്യം'
ചാരുമൂട്: കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം താമരക്കുളം സ്വദേശിക്ക്. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് താമരക്കുളം രാജാലയത്തില്‍ സോമരാജനെ തേടിയെത്തിയത്. താമരക്കുളത്തെ സൗഭാഗ്യ ലോട്ടറി സെന്ററില്‍ നിന്ന് ടിക്കറ്റെടുത്ത സോമരാജനെ തേടി ഭാഗ്യം എത്തുകയായിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന സോമരാജന്‍ ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഭാഗ്യം തേടിയെത്തിയത്.
കയ്യിലുള്ള ലോട്ടറിയുടെ റിസല്‍ട്ട് അറിയുന്നതിന് വേണ്ടിയയും പുതിയ ലോട്ടറി എടുക്കാന്‍ കൂടിയാണ് സോമരാജന്‍ ലോട്ടറിക്കടയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസമെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചെന്ന വാര്‍ത്ത സോമരാജന് വിശ്വസിക്കാന്‍ സാധിച്ചില്ല. ഒറ്റത്തവണ ഒന്നിലധികം ടിക്കറ്റെടുക്കുന്ന സോമരാജന്‍ ബുധനാഴ്ച ഒറ്റ ടിക്കറ്റാണ് വാങ്ങിയത്.

ഈ ടിക്കറ്റിനാണെങ്കില്‍ സമ്മാനവും ലഭിച്ചു. ഒരാഴ്ച 70 ടിക്കറ്റുകള്‍ വരെ എടുത്തിട്ടുള്ള സോമരാജന് ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ നിരവധി തവണ തനിക്ക് ലഭിച്ചിട്ടുള്ളതായി സോമരാജന്‍ പറയുന്നു.
താമരക്കുളം ഗവ. ആയുര്‍വ്വേദ ആശുപത്രിയിലെ ജീവനക്കാരിയായ പൊന്നമ്മയാണ് ഭാര്യ. മകന്‍ ദുബായിലുള്ള അനുരാഗ്, മകള്‍ ആശ രാജ് മരുമക്കള്‍ എന്നിവരെ ലോട്ടറിയടിച്ച വിവരം അറിയിച്ചതായും കുടുംബാഗങ്ങളുടെ അഭിപ്രായപ്രകാരം മുന്നോട്ടു നീങ്ങാനാണ് തീരുമാനമെന്നും സോമരാജന്‍ പറഞ്ഞു. അജയന്‍ നായര്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് നറുക്കെടുപ്പ് നടന്ന വ്യാഴാഴ്ചതന്നെ അറിഞ്ഞിരുന്നെങ്കിലും ഭാഗ്യവാന്‍ ആരെന്ന് അറിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ചയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന വിവരം അറിയുന്നത്. 11 വര്‍ഷമായി ലോട്ടറി ഏജന്‍സി നടത്തുന്നെങ്കിലും ആദ്യമായാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും മറ്റ് സമ്മാനങ്ങള്‍ നിരവധി തവന്ന ലഭിച്ചിട്ടുണ്ടെന്നും അജയന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications