കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കേസിൽ സർക്കാരിന് തിരിച്ചടി.. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായുള്ള കരാര്‍ ഭരണഘടനാ വിരുദ്ധം

Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് വേണം അടുത്ത വര്‍ഷം മുതല്‍ പ്രവേശനം നടത്താനെന്നും ഹൈക്കോടതി ഉത്തരവിട്ടു. താല്‍ക്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് അധികാരമില്ല. ഫീസ് നിശ്ചയിക്കുന്നതിന് ജംബോ കമ്മിറ്റി എന്തിനെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മെഡിക്കല്‍ പ്രവേശനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു കലണ്ടര്‍ തന്നെ കോടതി നിശ്ചയിച്ചിട്ടുണ്ട്.

'നടികൾക്ക് പീഡനം പണ്ട് മാത്രം', ഇന്നസെന്റിനെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, പീഡനമുണ്ടെന്ന് സമ്മതിക്കൂ'നടികൾക്ക് പീഡനം പണ്ട് മാത്രം', ഇന്നസെന്റിനെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, പീഡനമുണ്ടെന്ന് സമ്മതിക്കൂ

hc

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

നിലവില്‍ താല്‍ക്കാലിക കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ ഹൈക്കോടതി ഇടപെട്ടിട്ടില്ല. ഇനി വരുന്ന വര്‍ഷങ്ങളില്‍ നവംബര്‍ 15നകം സ്വാശ്രയ മാനേജുമെന്റുകള്‍ തങ്ങളുടെ ഫീസ് എത്രയാണെന്ന് ഫീസ് നിര്‍ണയ സമിതിയെ അറിയിക്കണം. ഫെബ്രുവരിയോടെ ഇത് വിശകലനം ചെയ്ത് ഫീസ് നിശ്ചയിക്കേണ്ട ഉത്തരവാദിത്തം ഫീസ് നിര്‍ണയ സമിതിയുടേതാണ്. ലാഭനഷ്ടങ്ങള്‍ നോക്കി ഫീസ് നിശ്ചയിക്കണെമെന്നും തലവരിപ്പണം വാങ്ങരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വാശ്രയ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഉത്തരവ്.

English summary
High Court clarifies the policies in Kerala Medical admission fee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X