അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷന്‍ നയത്തിനെതിരെ കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷന്‍ നയത്തിനെതിരെ കേരളം. നയത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ ഭേദഗതി ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തില്‍ പറയുന്നു. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുന്ന പുതിയ ഭേദഗതി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാല്‍ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ അഖിലേന്ത്യാ സര്‍വീസുകളുടെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളിലെ നിര്‍ദിഷ്ട ഭേദഗതികള്‍ ഈ ആശയത്തിനു കടകവിരുദ്ധമായ ഫലം സൃഷ്ടിക്കുന്ന ഒന്നാണ്. ഇതു നടപ്പായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരില്‍ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കും.
Recommended Video
കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ സംഘടനകള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു വളരെയധികം മുന്‍തൂക്കം നല്‍കുന്ന ഒന്നാണ്. അതേ ദിശയില്‍ ഇനിയും നീങ്ങുകയാണെങ്കില്‍ ഫെഡറലിസത്തിന്റെ അടിത്തറ തീര്‍ത്തും ദുര്‍ബലമാകും. അതിനാല്‍ പുതിയ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.












Click it and Unblock the Notifications