Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇടതുതരംഗം തന്നെ; യുഡിഎഫിന് 56 സീറ്റ്, ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലം

കൊച്ചി: കേരളത്തില്‍ ഇടതുപക്ഷം ഭരണം നിലനിര്‍ത്തുമെന്ന് പുതിയ അഭിപ്രായ സര്‍വ്വെ ഫലം. ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടതുപക്ഷം 140ല്‍ 82 സീറ്റ് വരെ നേടാന്‍ സാധ്യതയുണ്ട് എന്ന് സര്‍വ്വെയില്‍ പറയുന്നു. യുഡിഎഫിന് 56 സീറ്റ് കിട്ടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്നുമാണ് സര്‍വ്വെ. വിശദാംശങ്ങള്‍ ഇങ്ങനെയാണ്....

ബിജെപിക്ക് ഏറിയാല്‍ രണ്ടുസീറ്റ്

ബിജെപിക്ക് ഏറിയാല്‍ രണ്ടുസീറ്റ്

ശരാശരി കണക്ക് നോക്കിയാല്‍ എല്‍ഡിഎഫിന് 78 മുതല്‍ 86 സീറ്റുകള്‍ വരെ കിട്ടുമെന്ന് ഏറ്റവും പുതിയ സര്‍വ്വെയില്‍ പറയുന്നു. യുഡിഎഫിന് 52 മുതല്‍ 60 സീറ്റ് വരെ കിട്ടും. ബിജെപിക്ക് ഏറിയാല്‍ രണ്ടു സീറ്റ് കിട്ടിയേക്കും. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റ് കിട്ടാനിടയുണ്ട്.

എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറയും

എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറയും

ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് കുറയും. 2016ല്‍ 43.5 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ 42.9 ശതമാനം വോട്ടായി കുറയുമെന്നാണ് സര്‍വ്വെ. 0.6 ശതമാനം വോട്ടുകള്‍ കുറയും. യുഡിഎഫിന്റെ വോട്ട് ശതമാനവും കുറയാനാണ് സാധ്യതയെന്ന് സര്‍വ്വെയില്‍ പറയുന്നു. 38.8 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായിട്ടാണ് കുറയുക.

മുഖ്യമന്ത്രി പിണറായി തന്നെ

മുഖ്യമന്ത്രി പിണറായി തന്നെ

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ 42.34 ശതമാനം ആളുകള്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകള്‍ നിര്‍ദേശിക്കുന്ന ആദ്യ പേരും പിണറായി വിജയന്റേത് തന്നെ. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെ സംതൃപ്തരാണ് എന്ന് പ്രതികരിച്ചവര്‍ 36.36 ശതമാനമാണ്. എന്നാല്‍ ഏറെകുറെ സംതൃപ്തി പ്രകടിപ്പിച്ചവര്‍ 39.66 ശതമാനമാണ്.

പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് കേരളത്തില്‍ നിന്നുള്ളവര്‍ ആവശ്യപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ പേരാണ്. രണ്ടാം സ്ഥാനം നരേന്ദ്ര മോദിക്കാണ്. രാഹുലിന് 55.84 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ മോദിക്ക് കിട്ടിയത് 31.95 ശതമാനം ആളുകളുടെ പിന്തുണയാണ്.

മാത്യു കുഴല്‍നാടന്റെ പ്രതികരണം

മാത്യു കുഴല്‍നാടന്റെ പ്രതികരണം

കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കുമെന്നാണ് സര്‍വ്വെയോട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. ദിവസങ്ങള്‍ കഴിയുംതോറും എല്‍ഡിഎഫിന് പിന്തുണ കുറഞ്ഞുവരികയാണ്. നേട്ടം യുഡിഎഫിന് കിട്ടുകയും ചെയ്യുന്നു. സര്‍വ്വെ ഫലത്തില്‍ വിശ്വസിക്കുന്നില്ല. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

എഎന്‍ ഷംസീര്‍ പറയുന്നത്

എഎന്‍ ഷംസീര്‍ പറയുന്നത്

എല്‍ഡിഎഫ് 100 സീറ്റുകള്‍ കടക്കുമെന്നാണ് സിപിഎം നേതാവും തലശേരി എംഎല്‍എയുമായ എഎന്‍ ഷംസീര്‍ പ്രതികരിച്ചത്. 2016ല്‍ ഇടതുപക്ഷത്തിന് 91 സീറ്റാണ് കിട്ടിയത്. യുഡിഎഫിന് 47 സീറ്റും. ബിജെപിക്ക് നേമണ്ഡലവും പൂഞ്ഞാറില്‍ പിസി ജോര്‍ജും ജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+