Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മഴ കനക്കുന്നു; തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴ; കൊച്ചിയിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. രാവിലെ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും മഴ പെയ്യുന്നുണ്ട്. പെരുമ്പാവൂരും കോതമംഗലം പ്രദേശത്തും മഴ ശക്തമാണ്. ഇടപ്പള്ളിയിലും മഴ ശക്തമായി പെയ്യുകയാണ്. എറണാകുളത്ത് പുലർച്ചെ മുതൽ ഇട വിട്ട് മഴ പെയ്യുകയാണ്. കൊച്ചിയിൽ രാത്രിയിലും മഴ ഉണ്ടായിരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

RAIN

അതി തീവ്ര ന്യൂന മർദ്ദം ഓഗസ്റ്റ് 29 രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേർന്നിട്ടുണ്ട്. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്.

വയനാട് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ച സഹാചര്യത്തിൽ പ്രത്യേക ജാ​ഗ്രത നിർദ്ദേമാണ് ഉള്ളത്. തീവ്ര മഴ പ്രവചിച്ച സാ​ഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ക്യാംപുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കാനും നിർദ്ദേശമുണ്ട്.

വടക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 2024 ഓഗസ്റ്റ് 29 മുതൽ 31 വരെയും കർണാടക തീരത്ത് 2024 ഓഗസ്റ്റ് 28 മുതൽ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+