കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിതീവ്ര മഴയില്ല, വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു, മലപ്പുറത്തും പാലക്കാടും മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

'കെണിയൊരുക്കി കാത്തിരുന്നത് എന്നെ, ക്രൈംബ്രാഞ്ച് പൊക്കിയത് അവനെ', ഒളിയമ്പുമായി വിനു വി ജോൺ'കെണിയൊരുക്കി കാത്തിരുന്നത് എന്നെ, ക്രൈംബ്രാഞ്ച് പൊക്കിയത് അവനെ', ഒളിയമ്പുമായി വിനു വി ജോൺ

കോഴിക്കോട് ജില്ലയിൽ കളക്ടർ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ മലയോര മേഖലകളിലെ ഉൾവനങ്ങളിലും കനത്ത മഴ ഉണ്ടാകുന്നതിനാലും നദികളിൽ കുത്തൊഴുക്കു കൂടിയിട്ടുള്ളതിനാൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അപകടമുണ്ടാകാനിടയുള്ളതിനാൽ ജില്ലയിലെ പുഴകളിലൊന്നും ജനങ്ങൾ ഇറങ്ങാൻ പാടില്ലെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി . കൂടാതെ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചുനിരോധനം കർശനമായി നടപ്പാക്കുന്നതിൽ പൊലീസിനോടും ഫയർ& റസ്ക്യൂ ടീമിനോട് സഹകരിക്കേണ്ടതാണ് . മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ സഹായിക്കണം എന്നും കളക്ടർ നിർദേശിച്ചു.

rain

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദവും കാരണമാണ് സംസ്ഥാനത്ത് മഴ ശക്തമായത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ഉളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 14-10-2021 മുതൽ 16-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം', അച്ചുവേട്ടനെ ഒഴിവാക്കിയെന്ന് ബാലചന്ദ്ര മേനോൻ'ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം', അച്ചുവേട്ടനെ ഒഴിവാക്കിയെന്ന് ബാലചന്ദ്ര മേനോൻ

14-10-2021 മുതൽ 16-10-2021 വരെ കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ, തെക്ക്-കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14-10-2021: മധ്യ ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന് കിടക്കുന്ന ആൻഡമാൻ കടലിലും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15-10-2021: മധ്യ ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന് കിടക്കുന്ന ആൻഡമാൻ കടലിലും, ആന്ധ്ര പ്രദേശ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ

16-10-2021: മധ്യ, വടക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

Recommended Video

cmsvideo
ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു, ന്യൂനമര്‍ദം തുടരും

English summary
Kerala Rain: Orange Alert in Malappuram and Palakkad districts on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X