കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ​മുന്നറിയിപ്പില്ല; ജനങ്ങൾ ജാഗ്രത തുടരണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ ശക്തമാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത് പ്രകാരം, ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഒന്നും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മഴ മുന്നറിയിപ്പുകളുടെ ഭാഗമായുളള റെഡ്, ഓറഞ്ച്, യെല്ലോ എന്നീ ജാഗ്രത നി‍ർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടില്ല.

ശകതമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷമ കേന്ദ്രം പ്രവചിക്കുന്നു. അതേസമയം, മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

rain

അതേസമയം, കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്, പ്രകാരം, 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ, ലക്ഷദ്വീപിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ വേ​ഗതയിലോ അഥവാ മണിക്കൂറിൽ 60 കിലോ മീറ്റർ വേ​ഗതയിലോ ശക്തമായ കാറ്റ് വീശിയേക്കും.

ഇതിനു പുറമേ, മധ്യ കിഴക്കൻ ബം​ഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ ശക്തമായ കാറ്റിനും കാലാവസ്ഥ മോശമാകുന്നതിനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നിലനിൽക്കെ, ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അതേസമയം, ഇടുക്കി മൂന്നാറിൽ കനത്ത മഴ പെയ്ത സാഹചര്യം ടൂറിസം മേഖലയെ സാരമായി ബാധിച്ചു. വിനോദ സഞ്ചാരികൾ മുന്‍കൂറായി ബുക്ക് ചെയ്ത മുറികൾ എല്ലാം റദ്ദാക്കുകയാണ് ചെയ്തത്. കനത്ത മഴ തുടര്‍ന്നാല്‍ സഞ്ചാരികളുടെ വരവ് ഇനിയും കുറയും എന്ന് അധികൃതർ പറയുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ കൂടുതലും എത്തിയിരുന്നത്. എന്നാൽ, മഴ കനത്തതോടെ, സ്ഥിതി മാറുകയായിരുന്നു.

എന്നാൽ, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ - താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം. അതേ സമയം, അതി ശക്തമായ മഴ മുന്നറിയിപ്പ് സാഹചര്യം കണക്കിലെടുത്ത് മാറി താമസിക്കേണ്ട സ്ഥലങ്ങളിൽ നിന്നുളളവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിച്ചു ജാഗ്രത സ്വീകരിക്കുക.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത നില നിൽക്കുകയാണ്. പൊതു ജനങ്ങൾ അപകട മേഖലകളിൽ പോകാതെ, ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി സൂക്ഷിക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമോ? വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമോ? വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ദുരന്ത സാധ്യത മേഖലയിൽ ഉളളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ / പോസ്റ്റുകൾ /ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

English summary
kerala rain updates: Heavy rains expected in Kerala from today, No warning instruction in districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X