Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ പെരുമഴയെ യുഎഇയില്‍ നിന്ന് കൃത്യമായി പ്രവചിച്ച് മലയാളി പ്രവാസി

ദുബായ്: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തകര്‍ത്ത് പെയ്യുകയാണ്. ഇത്രത്തോളം മഴ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച ഒരാളുണ്ട്. കേരളത്തിലെ കാലാവസ്ഥ യുഎഇയില്‍ ഇരുന്ന് കൃത്യമായി പ്രവചിച്ച മലയാളി പോള്‍ സെബാസ്റ്റിയന്‍. ഇന്ന് കൃത്യമായ പ്രവചനത്തില്‍ അദ്ദേഹത്തെ മലയാളി ഒന്നടങ്കം പ്രശംസിക്കുകയാണ്. കേരളത്തിലെ കാലാവസ്ഥ അതും വിദേശത്തിരുന്ന പ്രവചിക്കുക എന്നത് കുറിച്ച് അമ്പരപ്പിക്കുന്ന കാര്യം കൂടിയാണ്.

പ്രവാസി മലയാളിയായ പോള്‍ സെബാസ്റ്റിയന്‍ ഇരിഞ്ഞാലക്കുടക്കാരനാണ്. കേരളത്തില്‍ മണ്‍സൂണ്‍ വൈകിയെത്തുമെന്നും, തകര്‍ത്ത് പെയ്യുമെന്നുമായിരുന്നു പോള്‍ പ്രവചിച്ചത്.പോള്‍ സെബാസ്റ്റിയന്‍ പ്രവചനം കൃത്യമായ മാറിയത്, കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളെ കൂടിയാണ്. മണ്‍സൂണ്‍ തകര്‍ത്ത് പെയ്യുമ്പോള്‍, രണ്ട് ദിവസം മുമ്പ് തന്നെ ഇക്കാര്യം അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പ്രവചിച്ചിരുന്നു.

kerala-rain-monsoon

നിലവില്‍ രണ്ട് ദിവസം കൂടി മഴ തകര്‍ത്ത് പെയ്യുമെന്നാണ് സെബാസ്റ്റ്യന്‍ ഏറ്റവും പുതിയതായി പ്രവചിച്ചിരിക്കുന്നത്. അതിന് ശേഷം ശക്തമായ മഴയില്‍ അല്‍പ്പം ശമനമുണ്ടാകും. നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നേരത്തെ ന്യൂനമര്‍ദം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വരെ അത് രൂപപ്പെട്ടിട്ടില്ല. പകരം ചക്രവാത ചുഴിയുടെയും ന്യൂനമര്‍ദത്തിന്റെയും ഇടയിലാണ് കാറ്റിന്റെ ഗതി. ഇത് ശനിയാഴ്ച്ചയോടെ ഒഡീഷ ഭാഗത്ത് കൂടി ഗുജറാത്ത് പാകിസ്താന്‍ ഭാഗത്തേക്ക് എത്തും. ഇതോടെ മേഘങ്ങളെല്ലാം ആ ദിശയിലേക്ക് പോകുമെന്ന് പ്രവചനത്തിലുണ്ട്.അതോടെ കേരളത്തില്‍ മഴയ്ക്ക് ചെറിയ ഇടവേള ലഭിക്കുമെന്നും സെബാസ്റ്റിയന്‍ പറഞ്ഞു.

കൊമേഴ്‌സ് ബിരുദധാരിയാണ് സെബാസ്റ്റിയന്‍. ദീര്‍ഘകാലത്തെ നിരീക്ഷണത്തിലൂടെയാണ് ഈ പ്രവചനങ്ങള്‍ കൃത്യമായി നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പസഫിക്കില്‍ ന്യൂനമര്‍ദമൊന്നും രൂപപ്പെട്ടിരുന്നില്ല ബംഗാള്‍ ഉള്‍ക്കടലില്‍ നേരത്തെ ന്യൂനമര്‍ദം ദൃശ്യമായിരുന്നു. പക്ഷേ പസഫിക്കിലെ സാഹചര്യം കാരണം കേരളത്തിലെ മഴ കുറയാനാണ് സാധ്യത. പക്ഷേ ദീര്‍ഘകാലത്തേക്ക് മഴ വിട്ടു നില്‍ക്കില്ല.

ആഫ്രിക്കന്‍ മുനമ്പിലേക്ക് പോകുന്ന മഴ മേഘങ്ങള്‍ തിരികെയെത്തും. കിഴക്കോട്ട് പോകുന്ന എംജേയോ എന്ന കാറ്റിന് അതിന് സാധിച്ചിട്ടില്ല. ഉയര്‍ന്ന സമ്മര്‍ദമാണ് കാരണം. ഇത് തിരിച്ചു വരും. അതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്നും പോള്‍ സെബാസ്റ്റിയന്‍ പ്രവചനത്തില്‍ പറയുന്നു.എല്‍നിനോ പ്രതിഭാസത്തെ പലപ്പോഴും തെറ്റായിട്ടാണ് വ്യാഖ്യാനിക്കുന്നതെന്ന് പോള്‍ സെബാസ്റ്റിയന്‍ പറയുന്നു.

ദുബായിലെ ബിസിനസ് ബേയിലുള്ള സ്വകാര്യ സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ആറ് വര്‍ഷം മുമ്പായിരുന്നു ആദ്യ കാലാവസ്ഥാ പ്രവചനം. 2017ല്‍ കേരളത്തില്‍ ഓഖിയുടെ സമയത്തായിരുന്നു ഈ പ്രവചനം. സംഭവത്തിന്റെ തലേ ദിവസം നടത്തിയ പ്രവചനം പക്ഷേ സര്‍ക്കാര്‍ അടക്കം ഗൗരവത്തോടെ എ ടുത്തില്ല. 2018ലെ പ്രളയത്തിന് സമാനമായ പ്രവചനം അദ്ദേഹം നടത്തിയിരുന്നു. അന്ന് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പോള്‍ സെബാസ്റ്റിയന്‍ പ്രവചിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+