കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ കേരളത്തിൽ മഴ തുടരും. വൃഷ്ടി പ്രദേശത്തെ കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.

ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കക്കയം ഡാമില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണിത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

സിപിഎം ഓഫീസ് ആക്രമണം: പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്സിപിഎം ഓഫീസ് ആക്രമണം: പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇന്നലെ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത് വെെകീട്ട് പനങ്ങാട് കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പാലം മുങ്ങി. മൂന്നരയോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വെള്ളത്തിനൊപ്പം മരക്കഷ്ണങ്ങളും മറ്റും ഒഴുകി വന്നിരുന്നു.

സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 27 മുതൽ 30 വരെയും, കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ 30 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 27 മുതൽ 30 വരെയും, കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ 30 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

27-08-2022 മുതൽ 31-08-2022 വരെ: കന്യാകുമാരി തീരത്തും, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

27-08-2022 മുതൽ 29-08-2022 വരെ: മാലിദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

29-08-2022 മുതൽ 30-08-2022 വരെ: കേരള-ലക്ഷദ്വീപ്

29-08-2022 മുതൽ 30-08-2022 വരെ: കേരള-ലക്ഷദ്വീപ് തീരങ്ങളിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

English summary
kerala rain updates: Widespread rain likely in the state today: Yellow alert in six districts today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X